SignIn
Kerala Kaumudi Online
Saturday, 21 September 2019 2.04 AM IST

നിയമം മാനിക്കാത്തവർക്കുള്ള ശക്തമായ മുന്നറിയിപ്പ്

editorial-

കൊ​ച്ചിയിലെ​ന്ന​ല്ല​ ​രാ​ജ്യ​ത്ത് ​എ​വി​ടെ​യും​ ​ഏ​റ്റ​വു​മ​ധി​കം​ ​നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ ​ന​ട​ക്കു​ന്ന​ ​മേ​ഖ​ല​ക​ളി​ലൊ​ന്ന് ​കെ​ട്ടി​ട​നി​ർ​മ്മാ​ണ​ ​രം​ഗ​മാ​ണ്.​ ​തീ​ര​ദേ​ശ​ ​പ​രി​പാ​ല​ന​ ​ച​ട്ടം​ ​ലം​ഘി​ച്ച് ​കൊ​ച്ചി​യി​ലെ​ ​മ​ര​ട് ​ന​ഗ​ര​സ​ഭാ​ ​പ​രി​ധി​യി​ൽ​ ​നി​ർ​മ്മി​ച്ചി​ട്ടു​ള്ള​ ​അ​ഞ്ച് ​കൂ​റ്റ​ൻ​ ​പാ​ർ​പ്പി​ട​ ​സ​മു​ച്ച​യ​ങ്ങ​ൾ​ ​പൊ​ളി​ച്ചു​മാ​റ്റാ​ൻ​ ​സു​പ്രീം​കോ​ട​തി​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​പു​റ​പ്പെ​ടു​വി​ച്ച​ ​ഉ​ത്ത​ര​വ് ​തി​ക​ച്ചും​ ​ഞെ​ട്ടി​ക്കു​ന്ന​തു​ ​ത​ന്നെ​യാ​ണ്.​ ​

ഇൗ​ ​അ​ഞ്ച് ​ഫ്ളാ​റ്റ് ​സ​മു​ച്ച​യ​ങ്ങ​ളി​ലാ​യി​ ​അ​ഞ്ഞൂ​റോ​ളം​ ​അ​പ്പാ​ർ​ട്ട്മെ​ന്റു​ക​ളാ​ണു​ള്ള​ത്.​ ​പ​ത്തും​ ​പ​തി​ന​ഞ്ചും​ ​വ​ർ​ഷം​ ​വ​രെ​ ​പ​ഴ​ക്ക​മു​ള്ള​ ​ഇൗ​ ​ഫ്ളാ​റ്റു​ക​ളി​ൽ​ ​നൂ​റ്റി​അ​ൻ​പ​തോ​ളം​ ​കു​ടും​ബ​ങ്ങ​ളെ​ ​ഇ​പ്പോ​ൾ​ ​താ​മ​സ​മു​ള്ളൂ​വെ​ങ്കി​ലും​ ​ഒ​ന്നും​ ​ഒ​ന്ന​ര​യും​ ​കോ​ടി​ ​മു​ട​ക്കി​ ​അ​വ​ ​സ്വ​ന്ത​മാ​ക്കി​യ​വ​രി​ല​ധി​ക​വും​ ​സ​മ്പ​ന്ന​രാ​യ​ ​പ്ര​വാ​സി​ക​ളാ​ണ്.​ ​സു​പ്രീം​കോ​ട​തി​ ​ഉ​ത്ത​ര​വ് ​ക​ണ്ട് ​പ​ക​ച്ചി​രി​ക്കു​ന്ന​ ​അ​വ​ർ​ ​ര​ക്ഷാ​മാ​ർ​ഗം​ ​തേ​ടി​ ​പ​ര​മോ​ന്ന​ത​ ​കോ​ട​തി​യെ​ത്ത​ന്നെ​ ​ശ​ര​ണം​ ​പ്രാ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്.​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​ക​ർ​ക്ക​ശ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ബാ​ധ​ക​മാ​യ​ ​കാ​യ​ലോ​ര​ത്താ​ണ് ​സു​പ്രീം​ ​കോ​ട​തി​യു​ടെ​ ​ഉ​ത്ത​ര​വ് ​ബാ​ധ​ക​മാ​യ​ ​അ​ഞ്ച് ​ഫ്ളാ​റ്റു​ക​ളും​ ​നി​ൽ​ക്കു​ന്ന​ത്.​ ​ഫ്ളാ​റ്റു​ക​ളു​ടെ​ ​പ​ണി​ ​തു​ട​ങ്ങു​ന്ന​ ​കാ​ല​ത്ത് ​മ​ര​ട് ​ന​ഗ​ര​സ​ഭ​യാ​യി​ ​വ​ള​ർ​ന്നി​രു​ന്നി​ല്ല,​ ​പ​ഞ്ചാ​യ​ത്താ​യി​രു​ന്നു.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​യാ​കാം​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​സ്വാ​ധീ​നി​ച്ചും​ ​പ​ണ​മെ​റി​ഞ്ഞും​ ​നി​ർ​മ്മാ​ണാ​നു​മ​തി​ ​ത​ര​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.​ ​പ​ഞ്ചാ​യ​ത്ത് ​ന​ഗ​ര​സ​ഭ​യാ​യി​ ​മാ​റി​യ​പ്പോ​ൾ​ ​തീ​ര​ദേ​ശ​പ​രി​പാ​ല​ന​ ​നി​യ​മം​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​നി​ർ​മ്മാ​ണാ​നു​മ​തി​ ​റ​ദ്ദാ​ക്കി​യെ​ങ്കി​ലും​ ​കെ​ട്ടി​ട​ ​ഉ​ട​മ​ക​ൾ​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ച് ​അ​നു​കൂ​ല​ ​ഉ​ത്ത​ര​വ് ​സ​മ്പാ​ദി​ച്ചു.​ ​പെ​ർ​മി​റ്റ് ​റ​ദ്ദാ​ക്കി​യ​ത​ല്ലാ​തെ​ ​നി​ർ​മ്മാ​ണം​ ​നി​റു​ത്തി​വ​യ്ക്കാ​ൻ​ ​നി​ർ​ബ​ന്ധി​ത​മാ​ക്കു​ന്ന​ ​സ്റ്റോ​പ്പ് ​മെ​മ്മോ​ ​ന​ൽ​കാ​തി​രു​ന്ന​ത് ​വീ​ഴ്ച​യോ​ ​അ​റി​ഞ്ഞു​കൊ​ണ്ടു​ള്ള​ ​ക​ളി​യോ​ ​ആ​കാം.​ ​ഏ​താ​യാ​ലും​ ​വി​വാ​ദ​ത്തി​ൽ​ പെ​ട്ട​ ​അ​ഞ്ച് ​ഫ്ളാ​റ്റ് ​സ​മു​ച്ച​യ​ങ്ങ​ളും​ ​തീ​ര​ദേ​ശ​ ​മേ​ഖ​ലാ​ച​ട്ടം​ ​ക​ർ​ക്ക​ശ​മാ​യി​ ​പാ​ലി​ക്കേ​ണ്ട​ ​മേ​ഖ​ല​യി​ൽ​ത്ത​ന്നെ​യാ​ണെ​ന്നു​ള്ള​ത് ​നി​രാ​ക്ഷേ​പ​മാ​യ​ ​കാ​ര്യ​മാ​ണ്.​ ​ഇ​ത് ​ചൂ​ണ്ടി​ക്കാ​ട്ടി​ത്ത​ന്നെ​യാ​ണ് ​സു​പ്രീം​കോ​ട​തി​ ​ഒ​രു​ ​മാ​സ​ത്തി​ന​കം​ ​ഇൗ​ ​ഫ്ളാ​റ്റു​ക​ൾ​ ​പൊ​ളി​ച്ചു​മാ​റ്റി​ ​വി​വ​രം​ ​ബ​ന്ധ​പ്പെ​ട്ട​ ​അ​ധി​കൃ​ത​ർ​ ​കോ​ട​തി​യെ​ ​അ​റി​യി​ക്ക​ണ​മെ​ന്ന​ ​നി​ർ​ദ്ദേ​ശം​ ​പു​റ​പ്പെ​ടു​വി​ച്ച​ത്.​ ​അ​ന​ധി​കൃ​ത​ ​നി​ർ​മ്മാ​ണ​ങ്ങ​ൾ​ ​കാ​ര​ണം​ ​പ്ര​കൃ​തി​ക്കും​ ​മ​നു​ഷ്യ​ർ​ക്കും​ ​ഉ​ണ്ടാ​കു​ന്ന​ ​കെ​ടു​തി​ക​ൾ​ ​കാ​ണാ​തി​രി​ക്കാ​നാ​കി​ല്ലെ​ന്ന് ​കോ​ട​തി​ ​പ്ര​ത്യേ​കം​ ​എ​ടു​ത്തു​പ​റ​യു​ന്നു​ണ്ട്.​ ​കൂ​ട്ട​ത്തി​ൽ​ ​ഇ​ക്ക​ഴി​ഞ്ഞ​ ​പ്ര​ള​യ​ത്തെ​യും​ ​സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്നു.​ ​ഇ​തു​പോ​ലൊ​രു​ ​പ്ര​ള​യം​ ​ഇ​നി​യും​ ​താ​ങ്ങാ​നു​ള്ള​ ​കെ​ല്പ് ​ഇൗ​ ​കൊ​ച്ചു​ ​സം​സ്ഥാ​ന​ത്തി​നി​ല്ലെ​ന്ന​ ​കോ​ട​തി​യു​ടെ​ ​പ​രാ​മ​ർ​ശം​ ​ജ​ലാ​ശ​യ​ങ്ങ​ൾ​ക്ക​ഭി​മു​ഖ​മാ​യി​ ​ആ​ഡം​ബ​ര​ ​പാ​ർ​പ്പി​ട​ ​സ​മു​ച്ച​യ​ങ്ങ​ൾ​ ​നി​ർ​മ്മി​ച്ച് ​ലാ​ഭം​ ​കൊ​യ്യാ​ൻ​ ​മോ​ഹി​ക്കു​ന്ന​ ​കെ​ട്ടി​ട​ ​നി​ർ​മ്മാ​താ​ക്ക​ൾ​ക്കു​ള്ള​ ​മു​ന്ന​റി​യി​പ്പു​ ​കൂ​ടി​യാ​ണ്.


പ​തി​ന​ഞ്ചും​ ​ഇ​രു​പ​തു​മൊ​ക്കെ​ ​നി​ല​ക​ളി​ൽ​ ​കെ​ട്ടി​ ​ഉ​യ​ർ​ത്തി​യ​ ​മ​നോ​ഹ​ര​മാ​യ​ ​ഫ്ളാ​റ്റു​ക​ൾ​ ​നി​യ​മ​ലം​ഘ​ന​ത്തി​ന്റെ​ ​പേ​രി​ൽ​ ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​യി​ ​നി​ര​വ​ധി​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ ​ശേ​ഷം​ ​പൊ​ളി​ക്കേ​ണ്ടി​ ​വ​രു​ന്ന​ത് ​ച​ങ്കി​ൽ​ ​കൊ​ള്ളു​ന്ന​ ​കാ​ര്യം​ത​ന്നെ​യാ​ണ്.​ ​ബി​ൽ​ഡ​റെ​ ​വി​ശ്വ​സി​ച്ച് ​അ​ള​വ​റ്റ​ ​പ​ണം​ ​ന​ൽ​കി​ ​അ​വ​ ​സ്വ​ന്ത​മാ​ക്കി​യ​വ​ർ​ക്ക് ​കോ​ട​തി​വി​ധി​യെ​ ​തു​ട​ർ​ന്നു​ണ്ടാ​കു​ന്ന​ ​മാ​ന​സി​ക​ ​വ്യ​ഥ​യു​ടെ​യും​ ​ക​ഷ്ട​ന​ഷ്ട​ങ്ങ​ളു​ടെ​യും​ ​തോ​ത് ​ഒ​രു​ത​ര​ത്തി​ലും​ ​അ​ള​ക്കാ​നാ​കി​ല്ല.​ ​ഫ്ളാ​റ്റു​ക​ൾ​ ​ഒ​രു​ ​മാ​സ​ത്തി​ന​കം​ ​പൊ​ളി​ച്ചു​ ​നീ​ക്ക​ണ​മെ​ന്ന​ല്ലാ​തെ​ ​അ​വ​യി​ലെ​ ​താ​മ​സ​ക്കാ​രു​ടെ​ ​ഭാ​വി​യെ​ക്കു​റി​ച്ചോ​ ​ബി​ൽ​ഡ​ർ​ ​ന​ൽ​കേ​ണ്ട​താ​യ​ ​ന​ഷ്ട​പ​രി​ഹാ​ര​ത്തെ​ക്കു​റി​ച്ചോ​ ​കോ​ട​തി​ ​ഒ​ന്നും​പ​റ​ഞ്ഞ​താ​യി​ ​ക​ണ്ടി​ല്ല.​ ​തീ​ര​ദേ​ശ​ ​ച​ട്ട​ലം​ഘ​ന​വു​മാ​യോ​ ​ഫ്ളാ​റ്റ് ​നി​ർ​മ്മാ​ണ​വു​മാ​യോ​ ​പ്ര​ത്യ​ക്ഷ​ത്തി​ൽ​ ​അ​വ​ർ​ക്ക് ​ഒ​രു​ ​ബ​ന്ധ​വു​മി​ല്ലാ​ത്ത​ ​നി​ല​യ്ക്ക് ​അ​വ​രു​ടെ​ ​താ​ത്പ​ര്യ​ങ്ങ​ൾ​ക്കും​ ​നി​യ​മാ​നു​സൃ​ത​മു​ള്ള​ ​പ​രി​ര​ക്ഷ​ ​ല​ഭി​ക്കേ​ണ്ട​താ​ണ്.​ ​ഫ്ളാ​റ്റു​ട​മ​ക​ൾ​ ​പു​ന ​:​പ​രി​ശോ​ധ​നാ​ ​ഹ​ർ​ജി​യു​മാ​യി​ ​മു​ന്നോ​ട്ടു​ ​പോ​കു​മ്പോ​ൾ​ ​ഇൗ​ ​വ​ക​ ​സം​ഗ​തി​ക​ളി​ൽ​ ​കൂ​ടു​ത​ൽ​ ​വ്യ​ക്ത​ത​ ​ഉ​ണ്ടാ​കു​മെ​ന്ന് ​പ്ര​തീ​ക്ഷി​ക്കാം.


കെ​ട്ടി​ട​ ​നി​ർ​മ്മാ​ണാ​നു​മ​തി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​കാ​ലാ​കാ​ല​ങ്ങ​ളാ​യി​ ​ന​ട​ന്നു​വ​രു​ന്ന​ ​അ​ഴി​മ​തി​ക്കും​ ​ക്ര​മ​ക്കേ​ടു​ക​ൾ​ക്കും​ ​പ​രി​ധി​യൊ​ന്നു​മി​ല്ല.​ ​ഏ​റ്റ​വു​മ​ധി​കം​ ​കൈ​ക്കൂ​ലി​ ​മ​റി​യു​ന്ന​ ​മേ​ഖ​ല​യാ​ണ​ത്.​ ​വ​ച്ചു​നീ​ട്ടു​ന്ന​ ​പ​ണ​ത്തി​ന്റെ​ ​തോ​ത​നു​സ​രി​ച്ച് ​ഏ​ത് ​ച​ട്ട​വും​ ​അ​യ​ഞ്ഞു​കൊ​ടു​ക്കും.​ ​സം​സ്ഥാ​ന​ത്ത് ​എ​മ്പാ​ടു​മു​ണ്ട് ​കെ​ട്ടി​ട​നി​ർ​മ്മാ​ണ​ച​ട്ട​ങ്ങ​ൾ​ ​ലം​ഘി​ച്ചു​കൊ​ണ്ട് ​പ​ടു​ത്തു​യ​ർ​ത്തി​യി​ട്ടു​ള്ള​ ​അ​നേ​കം​ ​മ​ന്ദി​ര​ങ്ങ​ൾ.​ ​ച​ട്ട​ങ്ങ​ളും​ ​നി​യ​ന്ത്ര​ണ​ങ്ങ​ളും​ ​ന​ട​പ്പാ​ക്കേ​ണ്ട​വ​ർ​ ​ത​ന്നെ​യാ​ണ് ​അ​വ​ ​ലം​ഘി​ക്കാ​ൻ​ ​കൂ​ട്ടു​നി​ൽ​ക്കാ​റു​ള്ള​തും.​ ​ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രും​ ​രാ​ഷ്ട്രീ​യ​ക്കാ​രും​ ​ചേ​ർ​ന്നു​ള്ള​ ​അ​വി​ശു​ദ്ധ​ ​കൂ​ട്ടു​കെ​ട്ടാ​ണ് ​വ​ലി​യ​ ​തോ​തി​ലു​ള്ള​ ​ച​ട്ട​ലം​ഘ​ന​ങ്ങ​ൾ​ക്ക് ​വ​ള​മാ​കു​ന്ന​ത്.​ ​പ​ഞ്ചാ​യ​ത്താ​യാ​ലും​ ​ന​ഗ​ര​സ​ഭ​യാ​യാ​ലും​ ​ച​ട്ട​ലം​ഘ​നം​ ​ക​ണ്ടാ​ലു​ട​ൻ​ ​നി​യ​മ​പ്ര​കാ​ര​മു​ള്ള​ ​ന​ട​പ​ടി​ ​എ​ടു​ക്കേ​ണ്ട​താ​ണ്.​ ​മ​ര​ടി​ൽ​ ​ച​ട്ടം​ ​ലം​ഘി​ച്ച് ​പ​ണി​തു​യ​ർ​ത്തി​യ​ ​ഫ്ളാ​റ്റു​ക​ൾ​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ത​ന്നെ​ ​ത​ട​ഞ്ഞി​രു​ന്നു​വെ​ങ്കി​ൽ​ ​ഇ​പ്പോ​ഴ​ത്തെ​ ​ദു​ർ​ഗ​തി​ ​ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല.​ ​എ​വി​ടെ​യെ​ങ്കി​ലും​ ​അ​ന​ധി​കൃ​ത​ ​നി​ർ​മ്മാ​ണം​ ​ന​ട​ക്കു​ന്നു​വെ​ങ്കി​ൽ​ ​അ​ത് ​ക​ണ്ടു​പി​ടി​ച്ചു​ ​ത​ട​യേ​ണ്ട​ത് ​അ​താ​തി​ട​ത്തെ​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​ചു​മ​ത​ല​യാ​ണ്.​ ​തീ​ര​ദേ​ശ​ ​പ​രി​പാ​ല​ന​ ​നി​യ​മം​ ​ബാ​ധ​ക​മാ​യ​ ​മ​ര​ടി​ലെ​ ​കാ​യ​ലോ​ര​ത്ത് ​ഫ്ളാ​റ്റ് ​നി​ർ​മ്മാ​ണ​ത്തി​ന് ​അ​നു​മ​തി​ ​ന​ൽ​കി​യ​ ​ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രാ​ണ് ​ശ​രി​ക്കും​ ​ശി​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​ത്.​ ​അ​വ​രു​ടെ​ ​വീ​ഴ്ച​ ​കാ​ര​ണം​ ​എ​ത്ര​യ​ധി​കം​ ​പേ​ർ​ക്കാ​ണ് ​തീ​ർ​ത്താ​ൽ​ ​തീ​രാ​ത്ത​ ​ക​ഷ്ട​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി​രി​ക്കു​ന്ന​ത്.​ ​നി​ർ​മ്മാ​ണ​ത്തി​ന്റെ​ ​ഒാ​രോ​ ​ഘ​ട്ട​ത്തി​ലും​ ​ക​ണ​ക്ക് ​പ​റ​ഞ്ഞ് ​കൈ​ക്കൂ​ലി​ ​വാ​ങ്ങു​ന്ന​വ​ർ​ ​നി​യ​മ​ ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ​നേ​രെ​ ​ക​ണ്ണ​ട​യ്ക്കാ​തെ​ന്തു​ ​ചെ​യ്യും.​ ​അ​ക​ത്തു​നി​ന്നും​ ​പു​റ​ത്തു​നി​ന്നും​ ​എ​ല്ലാ​വി​ധ​ ​സം​ര​ക്ഷ​ണ​വും​ ​ല​ഭി​ക്കു​ന്ന​തു​ ​കൊ​ണ്ട് ​ആ​രെ​യും​ ​കൂ​സാ​തെ​ ​പ്ര​വ​ർ​ത്തി​ക്കാ​നും​ ​അ​വ​ർ​ക്ക് ​സാ​ധി​ക്കു​ന്നു.​ ​തീ​ര​പ​രി​പാ​ല​ന​ച​ട്ടം​ ​ബാ​ധ​ക​മാ​യ​ ​ഇ​ട​ങ്ങ​ളി​ൽ​ ​ജ​ല​സ്രോ​ത​സു​ക​ളി​ൽ​നി​ന്ന് 200​ ​മീ​റ്റ​ർ​ ​മാ​റി​യേ​ ​നി​ർ​മ്മാ​ണം​ ​ആ​കാ​വൂ​ ​എ​ന്നാ​ണ് ​നി​യ​മം.​ ​സു​പ്രീം​കോ​ട​തി​യു​ടെ​ ​പൊ​ളി​ക്ക​ൽ​ ​ഉ​ത്ത​ര​വ് ​ബാ​ധ​ക​മാ​യ​ ​പാ​ർ​പ്പി​ട​ ​സ​മു​ച്ച​യ​ങ്ങ​ളി​ൽ​ ​ചി​ല​ത് ​വെ​ള്ള​ത്തി​ൽ​ ​തൊ​ട്ടു​നി​ൽ​ക്കു​ന്ന​തു​ പോ​ലെ​യാ​ണ് ​കാ​ണു​ന്ന​ത്.​ ​ന​ഗ്‌​ന​മാ​യ​ ​ഇ​ത്ത​രം​ ​നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ​ ​നീ​തി​പീ​ഠ​ങ്ങ​ൾ​ ​വ​ടി​യെ​ടു​ക്കു​മ്പോ​ൾ​ ​ക​ട​ന്ന​ ​കൈ​യാ​യി​പ്പോ​യി​ ​എ​ന്ന് ​പ​രി​ത​പി​ച്ചി​ട്ടു​ ​കാ​ര്യ​മി​ല്ല.​ ​നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ ​ഉ​രു​ക്ക് ​മു​ഷ്ടി​യോ​ടെ​ ​നേ​രി​ടു​മ്പോ​ഴാ​ണ് ​നി​യ​മ​ത്തി​ന് ​പ്ര​സ​ക്തി​യും​ ​ബ​ല​വും​ ​ഉ​ണ്ടാ​കു​ന്ന​ത്.​ ​നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ​കൂ​ട്ടു​നി​ന്ന​വ​ർ​ ​കൂ​ടി​ ​ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​ ​സാ​ഹ​ച​ര്യം​ ​കൂ​ടി​ ​ഉ​ണ്ടാ​കു​മ്പോ​ൾ​ ​ആ​ ​വൃ​ത്തം​ ​പൂ​ർ​ത്തി​യാ​കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORS PICK, EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.