തിരുവനന്തപുരം : സംസ്ഥാനത്തെ ബാർ,ബിയർ ആൻഡ് വൈൻ ഹോട്ടൽ ലൈസൻസികൾക്ക് ക്ലാസിഫിക്കേഷൻ പുതുക്കാനായി കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് സമയപരിധി ദീർഘിപ്പിച്ചു. സെപ്തംബർ 30വരെ സർട്ടിഫിക്കറ്റ് ഹാജരാക്കാമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. നേരത്തെ അനുവദിച്ച സമയം 31ന് അവസാനിക്കാനിരിക്കെയാണ് കൊവിഡ് നിയന്ത്രണങ്ങൾ കാരണം നടപടികൾക്ക് കാലതാമസം നേരിടുന്നതിനാൽ സമയം ദീർഘിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |