തിരുവനന്തപുരം: ഡോ.ബി.ആർ. അംബേദ്കർ സാംസ്കാരിക സമിതി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ ഡോ. ബി.ആർ. അംബേദ്കർ നാഷണൽ അവാർഡിന് മുൻമന്ത്രി കടന്നപ്പളളി രാമചന്ദ്രൻ എം.എൽ.എയെയും ജീവകാരുണ്യ പ്രവർത്തകൻ വാവാ സുരേഷിനെയും തിരഞ്ഞെടുത്തു. മെമന്റോയും പ്രശസ്തിപത്രവും 10,001 രൂപയുമാണ് അവാർഡ്. ഏപ്രിൽ 14ന് ഡോ. ബി.ആർ. അംബേദ്കറുടെ ജന്മവാർഷികത്തിൽ തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ തുടങ്ങിയവർ അവാർഡ് വിതരണം ചെയ്യുമെന്ന് സമിതി പ്രസിഡന്റ് അശോകൻ എ.കെ.നഗറും ജനറൽ സെക്രട്ടറി പേരൂർക്കട റജിയും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |