തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയിൽ മേയ് 15 മുതൽ 22 വരെ കനകക്കുന്നിൽ വിപുലമായ പ്രദർശന വിപണന മേള നടത്തുന്നതിന് മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനായി സംഘാടക സമിതി രൂപീകരിച്ചു. വാർഷിക പരിപാടികൾ പൊതുജനപങ്കാളിത്തത്തോടെ നടത്താൻ സെക്രട്ടേറിയറ്റ് അനക്സിലെ ലയം ഹാളിൽ നടന്ന യോഗത്തിൽ തീരുമാനമായി. മന്ത്രിമാരായ ആന്റണി രാജു, ജി.ആർ.അനിൽ, വി.കെ. പ്രശാന്ത് എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, എന്നിവരാണ് സംഘാടക സമിതി രക്ഷാധികാരികൾ. ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ സംഘാടക സമിതി ചെയർമാനും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഉണ്ണികൃഷ്ണൻ കുന്നത്ത് വൈസ് ചെയർമാനും ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബിൻസി ലാൽ കൺവീനറുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |