ഇസ്ലാമാബാദ് : പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ന് ഇസ്ലാമാബാദിൽ നടക്കുന്ന പൊതുറാലിയിൽ രാജി പ്രഖ്യാപിച്ചേക്കുമെന്ന് അഭ്യൂഹം. ഇമ്രാനെ വിദേശ ഫണ്ടിംഗ് കേസിൽ ഉടൻ അറസ്റ്റ് ചെയ്യാൻ സാദ്ധ്യതയുള്ളതിനാലാണ് ഇമ്രാന്റെ നീക്കമെന്ന് ദേശിയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
തിരഞ്ഞെടുപ്പ് നേരത്തെയാക്കാനും അതുവരെ കാവൽ സർക്കാർ വേണമെന്നും ഇമ്രാൻ റാലിയിൽ ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്. ഇമ്രാൻ ഖാനെതിരെയായ അവിശ്വാസ പ്രമേയം പരിഗണിക്കാതെ വെള്ളിയാഴ്ച ദേശീയ അസംബ്ലി പിരിഞ്ഞിരുന്നു.അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്യുമെന്ന് ഇമ്രാന്റെ പാർട്ടിയിലെ 24 വിമത എം.പിമാർ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
പ്രതിപക്ഷത്തെ നൂറോളം എം.പിമാരാണ് പ്രമേയത്തെ പിന്തുണയ്ക്കുന്നത്. സൈന്യത്തിന്റെ പിന്തുണയും ഇമ്രാന് നഷ്ടമായി. അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് മുമ്പ് രാജിവയ്ക്കില്ലെന്നാണ് ഇമ്രാൻ ഖാൻ ആവർത്തിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |