SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.30 PM IST

ഓസ്കാർ പ്രഖ്യാപനം നാളെ

oscar

ലോസ്ആഞ്ചലസ് : 94ാമത് ഓസ്കാർ പുരസ്കാരങ്ങൾ നാളെ പ്രഖ്യാപിക്കും. ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ ഇന്ത്യൻ സമയം നാളെ രാവിലെ 5.30 മുതലാണ് ചടങ്ങ് ആരംഭിക്കുക. ഹാസ്യ നടിമാരായ റെജീന ഹാൾ, ഏയ്‌മി ഷൂമർ, വാൻഡ സൈക് എന്നിവരാണ് ഇത്തവണ ഓസ്കാർ വേദിയിൽ അവതാരകരായി എത്തുന്നത്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഓസ്കാർ നിഷയിലേക്ക് അവതാരകർ മടങ്ങിയെത്തുന്നത്. 2011ന് ശേഷം ആദ്യമായാണ് ഒന്നിലധികം അവതാരകർക്ക് ഓസ്കാർ വേദി സാക്ഷിയാകുന്നത്.

ബെൽഫാസ്റ്റ്, കോഡ, ഡോണ്ട് ലുക്ക് അപ്, ഡ്രൈവ് മൈ കാർ, ഡ്യൂൺ, കിംഗ് റിച്ചാർഡ്, ലികോറൈസ് പിസ, നൈറ്റ്മെ‌യർ അലെയ്, ദ പവർ ഒഫ് ദ ഡോഗ്, വെസ്റ്റ് സൈഡ് സ്റ്റോറി എന്നിവയാണ് മികച്ച ചിത്രത്തിനായി മത്സരിക്കുന്ന പത്ത് ചിത്രങ്ങൾ. ദ പവർ ഒഫ് ദ ഡോഗ് ( 12 ) , ഡ്യൂൺ ( 10 ), വെസ്റ്റ് സൈഡ് സ്റ്റോറി ( 7 ) , ബെൽഫാസ്റ്റ് ( 7 ), കിംഗ് റിച്ചാർഡ് ( 6 ) എന്നീ ചിത്രങ്ങൾ പ്രധാന വിഭാഗങ്ങളിൽ ഉൾപ്പെടെ ഒന്നിലധികം നോമിനേഷനുകളുമായി മുന്നിലുണ്ട്.

ജാവിയർ ബാർഡെം ( ബിയിംഗ് ദ റിക്കാർഡോസ് ), ബെനഡ്ക്ട് കംബർബാച്ച് ( ദ പവർ ഒഫ് ദ ഡോഗ് ), ആൻഡ്രൂ ഗാർഫീൽഡ് ( ടിക്, ടിക്.... ബൂം! ), വിൽ സ്മിത്ത് ( കിംഗ് റിച്ചാർഡ് ), ഡെൻസെൽ വാഷിംഗ്ടൺ (ദ ട്രാജിഡ് ഒഫ് മാക്ബത്ത് ) എന്നിവരാണ് മികച്ച നടന്മാരുടെ നാമനിർദ്ദേശ പട്ടികയിലുള്ളത്.

ജസീക്ക ചാസ്റ്റൈൻ ( ദ ഐസ് ഒഫ് ടാമി ഫേയ് ), ഒലീവിയ കോൾമാൻ ( ദ ലോസ്റ്റ് ഡോട്ടർ ), പെനലപീ ക്രൂസ് ( പാരലൽ മദേഴ്സ് ), നിക്കോൾ കിഡ്മാൻ ( ബിയിംഗ് ദ റിക്കാർഡോസ് ), ക്രിസ്റ്റൻ സ്റ്റുവാർട്ട് ( സ്പെൻസർ ) എന്നിവർ മികച്ച നടിയ്ക്കുള്ള ഓസ്കാർ പുരസ്കാരത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.

പോൾ തോമസ് ആൻഡേഴ്സൺ ( ലികോറൈസ് പിസ ), കെന്നത്ത് ബ്രാന ( ബെൽഫാസ്റ്റ് ), ജെയ്‌ൻ ക്യാംപ്യൻ ( ദ പവർ ഒഫ് ദ ഡോഗ് ), സ്റ്റീവൻ സ്പീൽബർഗ് ( വെസ്റ്റ് സൈഡ് സ്റ്റോറി ), റ്യൂസുകെ ഹാമഗുചി ( ഡ്രൈവ് മൈ കാർ ) എന്നിവരാണ് മികച്ച സംവിധാനയകരുടെ നോമിനേഷൻ പട്ടികയിലുള്ളത്.

മികച്ച ഗാനത്തിനുള്ള നോമിനേഷനിൽ പ്രശസ്ത ഗായകരായ ബിയോൺസെയും ബില്ലി ഐലിഷും ഏറ്റുമുട്ടുന്നുണ്ട്. കിംഗ് റിച്ചാർഡിലെയും ജെയിംസ് ബോണ്ട് ചിത്രമായ നോ ടൈം ടു ഡൈയിലെയും ഗാനത്തിനാണ് ഇരുവരും യഥാക്രമം നോമിനേഷനിൽ ഇടംപിടിച്ചത്. ബെൽഫാസ്റ്റിലെ പ്രകടനത്തിന് മികച്ച സഹനടിയ്ക്കുള്ള നോമിനേഷൻ നേടിയ ജൂഡി ഡെഞ്ച് ( 87 ) ആണ് ഇത്തവണത്തെ ഏറ്റവും പ്രായം കൂടിയ നോമിനീ.

ജെയ്‌ൻ കാംപ്യൻ സംവിധാനം ചെയ്ത വെസ്റ്റേൺ സൈക്കോളജിക്കൽ ഡ്രാമയായ ' ദ പവർ ഒഫ് ദ ഡോഗി "നാണ് കൂടുതൽ മുൻതൂക്കം കൽപിക്കുന്നത്. ഗോൾഡൻ ഗ്ലോബ്,​ ബാഫ്റ്റ പുരസ്കാരങ്ങളിൽ മികച്ച ചിത്രവും മികച്ച സംവിധാനവും ദ പവർ ഒഫ് ദ ഡോഗിനായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.