കോഴിക്കോട്: ഇന്ത്യയിലെ മുഴുവൻ ഗ്രാമങ്ങളിലും 2028-ഓടെ ഗുരുദേവന്റെ സന്ദേശങ്ങൾ എത്തിക്കുമെന്ന് ശിവഗിരി മഠത്തിലെ സ്വാമി ജ്ഞാനതീർത്ഥ പറഞ്ഞു.
ആര്യ ഇഡിഗ രാഷ്ട്രീയ മഹാമണ്ഡലിയുടെ സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം അത്താണിക്കൽ ഗുരുവരാശ്രമത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മഹാമണ്ഡലി ദേശീയ നിർവാഹക സമിതി അംഗം അഡ്വ.എം.രാജൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി പ്രേമാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. മഹാമണ്ഡലി സംസ്ഥാന പ്രസിഡന്റ് സുധീഷ് കേശവപുരി, ദേശീയസമിതി അംഗങ്ങളായ സജീവ് നാണു, ഷാജി ബത്തേരി, ഷനൂപ് താമരക്കുളം, എ.എം.ഭക്തവത്സലൻ എന്നിവർ പ്രസംഗിച്ചു.
സ്വാഗതസംഘം ഭാരവാഹികളായി സ്വാമി ജ്ഞാനതീർത്ഥ, സ്വാമി പ്രേമാനന്ദ, പി.വി.ചന്ദ്രൻ, സജീവ് നാണു, അഡ്വ.എം.രാജൻ (രക്ഷാധികാരികൾ), സുധീഷ് കേശവപുരി (ചെയർമാൻ),
ഷാജി ബത്തേരി (ജനറൽ കൺവീനർ), ഷനൂപ് താമരക്കുളം (ട്രഷറർ), അമരേന്ദ്രൻ എറണാകുളം, ആരോമൽ മനോജ് കൊല്ലം, എ എം ഭക്തവത്സലൻ മലപ്പുറം, എ ആർ കുട്ടികൃഷ്ണൻ കോഴിക്കോട്, സുരേഷ് കൃഷ്ണ തൃശൂർ, ഘോഷ് തിരുവനന്തപുരം, ആപ്പാഞ്ചിറ പൊന്നപ്പൻ കോട്ടയം (വൈസ് ചെയർമാന്മാർ), ബെൻസലാൽ കോട്ടയം, അഡ്വ.സുരേഷ് ബി ഉത്തമൻ വയനാട്, ടി.വി സന്തോഷ് ആലപ്പുഴ, അരുൺ കണ്ണൂർ, ബിനുകുമാർ കോഴിക്കോട്,പ്രജീഷ് പ്ലാക്കൽ പാലക്കാട്, റെസിൽ എറണാകുളം, അനന്തകൃഷ്ണൻ ഇടുക്കി, ഷാജു ചമ്മി നി കോഴിക്കോട്, ഷാനേഷ് കൃഷ്ണ കോഴിക്കോട്, ബിനിൽ സുരേഷ് കോഴിക്കോട് (കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.
സംസ്ഥാന പ്രതിനിധി സമ്മേളനം ഏപ്രിൽ 20ന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനത്തിൽ കേന്ദ്രമന്ത്രി ശ്രീപദ് നായിക്, കർണാടക മന്ത്രി ശ്രീനിവാസ പൂജാരി, ഹർതാൽ ഹാലപ്പ എം.എൽ.എ എന്നിവർ സംബന്ധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |