തിരൂരങ്ങാടി : കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ, രാജ്യദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ എല്ലാ വിഭാഗം തൊഴിലാളികളും ജീവനക്കാരും വ്യാപാരി വ്യവസായി സമൂഹവും രംഗത്തിറങ്ങണമെന്ന് കേരള നിർമ്മാണ തൊഴിലാളി ഫെഡറേഷൻ എച്ച്.എം.എസ് സംസ്ഥാന പ്രസിഡന്റ് കൃഷ്ണൻകോട്ടുമല ആഹ്വാനം ചെയ്തു. ദേശീയ പണിമുടക്കിന്റെ പ്രചാരണാർത്ഥം ട്രേഡ് യൂണിയൻ സംയുക്ത സമിതി തിരൂരങ്ങാടി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച വിളംബര ജാഥ പാലത്തിങ്ങൽ പള്ളിപ്പടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.അഹമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു. വി.പി സോമസുന്ദർ, ജാഥാ ക്യാപ്റ്റൻ സി. ഇബ്രാഹിം കുട്ടി, കെ. രാമദാസ്, എം.ബി .രാധാകൃഷ്ണൻ, കെ. മൊയ്തീൻകോയ, അഷ്റഫ് തച്ചറപടിക്കൽ, സുബൈർ കാച്ചടി, കെ. ആലി ബാവ, ഇ.പി മനോജ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |