SignIn
Kerala Kaumudi Online
Friday, 19 April 2024 2.38 PM IST

എൻജിനീയറിംഗ് വിദ്യാർത്ഥിയെ മർദ്ദിച്ച കേസ്: ഒരാൾ പിടിയിൽ

bvghghyg

മാന്നാർ: കഴിഞ്ഞ തിങ്കളാഴ്ച മാന്നാർ സ്റ്റോർജംഗ്‌ഷനിൽ എൻജിനീയറിംഗ് വിദ്യാർത്ഥിയെ മർദ്ദിച്ചകേസിലെ പ്രതികളിൽ ഒരാളെ മാന്നാർ പൊലീസ് പിടികൂടി. മാന്നാർ കുരട്ടിശ്ശേരി മാടമ്പിശാലിൽ അർജുനാണ്(19)പൊലീസ് പിടിയിലായത്. എൻജിനീയറിംഗ് വിദ്യാർത്ഥിയായ മാന്നാർ കുരട്ടിക്കാട് രാധാഭവനത്തിൽ അനന്തുകൃഷ്ണനാണ് (22) മൂന്നംഗ സംഘത്തിന്റെ മർദ്ദനത്തിനിരയായത്. മർദ്ദനത്തിൽ അനന്തുവിന് തലയോട്ടിക്ക് പൊട്ടൽസംഭവിച്ചതായി ഡോക്ടർമാർ കണ്ടെത്തിയിരുന്നു.അനന്തുകൃഷ്ണന്റെ മാതാവ് നൽകിയപരാതിയിൽ മാന്നാർ എസ്.എച്ച്.ഒ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്‌.ഐ അനിൽകുമാർ, അഡിഷണൽ എസ്‌.ഐ മധുസൂദനൻ, സിവിൽ പൊലീസ് ഓഫീസർമാരായ സിദ്ധിക്ക് ഉൽ അക്ബർ, സാജിദ്, അനീഷ്‌ എന്നിവർ ചേർന്ന് കഴിഞ്ഞ ദിവസമാണ് പ്രതികളിൽ ഒരാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽഹാജരാക്കി റിമാൻഡ് ചെയ്തു. ഒളിവിൽ കഴിയുന്ന മറ്റ് രണ്ട്പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് എസ്.എച്ച്.ഒ ജി.സുരേഷ്‌കുമാർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.