കല്ലമ്പലം: നാവായിക്കുളം ഗ്രാമ പഞ്ചായത്തിലെ 41 അങ്കണവാടികളിൽ ശിശു സൗഹൃദ ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടി ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുന്ന അഡിഷണൽ ഗ്യാസ് സിലിണ്ടർ, കിച്ചൻ സ്റ്റാൻഡ്, പ്രഷർ കുക്കർ, ഷു സ്റ്റാൻഡ്, ടോയിസ് ബോക്സ്, വെയിറ്റിംഗ് മിഷ്യൻ എന്നിവയുടെ വിതരണോദ്ഘാടനം പ്രസിഡന്റ് ബേബി രവീന്ദ്രൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എസ്. സാബു അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സലൂജ, മണിലാൽ, പൈവേലിക്കോണം ബിജു, അശോകൻ, അരുൺ കുമാർ, റീന ഫസിൽ, സുഗന്ധി, സീമ, പഞ്ചായത്ത് സെക്രട്ടറി സുധീരൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ മരിയ എം.ബേബി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |