അടൂർ : സാമൂഹിക നീതി ഇന്നും പട്ടികജാതി വിഭാഗങ്ങൾക്ക് അന്യമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കെ.പി.എം.എസ് സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനമായ മലബാർ സംഗമത്തിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച സുവർണഗാഥ സാംസ്കാരിക സദസ്സ് അടൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് സുനീഷ് കൈലാസം അദ്ധ്യക്ഷത വഹിച്ചു. സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ് ജി, സംഗീതജ്ഞൻ മണക്കാല ഗോപാലകൃഷ്ണൻ, നടൻ കെ.വി.കടമ്പനാടൻ എന്നിവരെ ചിറ്റയം ഗോപകുമാർ ആദരിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള , കെ.പി.എം.എസ് അടൂർ താലൂക്ക് യൂണിയൻ സെക്രട്ടറി ടി.ആർ.ബിജു, വൈസ് പ്രസിഡന്റ് പി.ബി. ബാബു, അസി.സെക്രട്ടറി മങ്ങാട് അശോകൻ, ട്രഷറർ അങ്ങാടിക്കൽ സുരേന്ദ്രൻ, പഞ്ചമി കോർഡിനേറ്റർ കെ.ഓമന,സജിനി സുകു എന്നിവർ പ്രസംഗിച്ചു. കെ.പി.എം.എസ് മാദ്ധ്യമ വിഭാഗം കൺവീനർ ജയൻ.ബി. തെങ്ങമം കെ.പി.എം.എസിന്റെ അരനൂറ്റാണ്ടു കാലത്തെ ചരിത്രാവലോകനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |