തിരുവനന്തപുരം: ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ സമ്മേളനം ഏപ്രിൽ 18നും 19നും തിരുവനന്തപുരത്ത് നടക്കും.18ന് സാംസ്കാരിക സമ്മേളനവും 19ന് പ്രതിനിധി സമ്മേളനവും നടക്കും. സമ്മേളന വിജയത്തിനായി സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ രക്ഷാധികാരിയും മണ്ഡലം സെക്രട്ടറി മുരളി പ്രസാദ് ചെയർമാനും ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി സതീഷ് കണ്ടല ജനറൽ കൺവീനറുമായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ജില്ലാ പ്രസിഡന്റ് ജി.ആർ. രാജീവിന്റെ അദ്ധ്യക്ഷതയിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി. ബാലകൃഷ്ണൻ, വി.കെ.മധു, സംസ്ഥാന വനിതാകമ്മിറ്റി അംഗം ആർ.സരിത, ജില്ലാ സെക്രട്ടറി കെ. സുരകുമാർ, ജില്ലാ വനിതാ സെക്രട്ടറി ദേവികൃഷ്ണ.എസ്, ജില്ലാ വൈസ് പ്രസിഡന്റ് വൈ.സുൽഫീക്കർ,ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സതീഷ് കണ്ടല,ടി.അജികുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |