SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.11 AM IST

ഡോ.എൻ.എം.രവീന്ദ്രൻ നമ്പൂതിരിക്ക് വേദരത്‌ന പുരസ്‌കാരം സമർപ്പിച്ചു

veda

കോഴിക്കോട്: കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ ഈ വർഷത്തെ വേദരത്‌ന പുരസ്‌കാരം

ഡോ.എൻ.എം.രവീന്ദ്രൻ നമ്പൂതിരിക്ക് (നാറാസ് ഇട്ടിരവി നമ്പൂതിരി) ഫൗണ്ടേഷൻ കുലപതി ആചാര്യശ്രീ രാജേഷ് സമർപ്പിച്ചു. വേദ പ്രചാരണ സംരക്ഷണ രംഗത്തെ മികവിനാണ് പുരസ്‌കാരം.

ഫൗണ്ടേഷൻ ഡയറക്ടർ വിവേക് ഡി. ഷേണായ് അദ്ധ്യക്ഷനായിരുന്നു. ആചാര്യശ്രീ രാജേഷ് രചിച്ച 'ഹിന്ദുവിന്റെ ആചരണങ്ങൾ' പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. ഇൻഡോളജിസ്റ്റും ഹാവാർഡ് സർവകലാശാലയിലെ അദ്ധ്യാപകനുമായ ഡോ.ടി.പി.മഹാദേവൻ പുസ്തകം ഡോ.എൻ.എം.രവീന്ദ്രൻ നമ്പൂതിരിക്ക് കൈമാറിയായിരുന്നു പ്രകാശനം. വേദിക് ഇൻസ്ട്രക്ട‌ർ സി.സുരേഷ് വൈദിക് പുസ്തകപരിചയം നടത്തി.

ഫൗണ്ടേഷൻ ഡയറക്ട‌ർ മീര കെ.രാജേഷ്, ആർ.എസ്.എസ് മുൻ പ്രാന്തകാര്യവാഹ് പി.ഗോപാലൻകുട്ടി, പ്രൊഫ. പ്രിയദർശൻലാൽ എന്നിവർ ആശംസയർപ്പിച്ചു. ഫൗണ്ടേഷൻ സംസ്ഥാന പ്രസിഡന്റ് ഒ.ബാബുരാജ് വൈദിക് സ്വാഗതവും മലപ്പുറം വേദവാഹിനി അദ്ധ്യക്ഷൻ കെ.വിവേകാനന്ദൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VEDARATNA AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.