SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.44 PM IST

ലളിതം,ഡൽഹി സുന്ദരം

delhi

മുംബയ് ഇന്ത്യൻസിനെ നാലുവിക്കറ്റിന് തോൽപ്പിച്ച് ഡൽഹി ക്യാപ്പിറ്റൽസ്

ഡൽഹിക്ക് ചേസിംഗ് വിജയം നൽകിയത് ലളിത് യാദവിന്റെ തകർപ്പൻ ഇന്നിംഗ്സ്

മുംബയ് : തോൽക്കുമെന്ന് തോന്നിപ്പിച്ച ഡൽഹിയെ തന്റെ സുന്ദരമായ ബാറ്റിംഗിലൂടെ വിജയത്തിലെത്തിച്ച് ലളിത് യാദവ്. ഇന്നലെ മുംബയ് ഇന്ത്യൻസ് ഉയർത്തിയ 177/5 എന്ന സ്കോർ പത്തുപന്തുകൾ ബാക്കിനിൽക്കേ ഡൽഹി മറികടന്നത് 38 പന്തുകളിൽ പുറത്താകാതെ 48 റൺസ് നേടിയ ലളിതിന്റെയും 24പന്തുകളിൽ 38 റൺസടിച്ച പൃഥ്വി ഷായുടെയും 17പന്തുകളിൽ 38 റൺസടിച്ച അക്ഷർ പട്ടേലിന്റെയും 11 പന്തിൽ 22 റൺസ് നേടിയ ശാർദ്ദൂൽ താക്കൂറിന്റെയും പോരാട്ടവീര്യത്തിലൂടെയാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബയ് ഇന്ത്യൻസിന് മികച്ച തുടക്കമാണ് ക്യാപ്ടൻ രോഹിത് ശർമ്മയും ഇഷാൻ കിഷനും(81) ചേർന്ന് നൽകിയത്.രോഹിതിനെ പവലിന്റെ കയ്യിലെത്തിച്ച് കുൽദീപ് യാദവാണ് 8.2ഓവറിൽ 67 റൺസടിച്ച സഖ്യം പൊളിച്ചത്.32 പന്തുകൾ നേരിട്ട രോഹിത് നാലുഫോറും രണ്ട് സിക്സും പായിച്ച ശേഷമാണ് കൂടാരം കയറിയത്. തുടർന്ന് ഒരറ്റത്ത് വിക്കറ്റുകൾ പൊഴിഞ്ഞെങ്കിലും ഇഷാൻ ബാറ്റ് ക്യാരി ഓവർ ചെയ്ത് ടീമിനെ മാന്യമായ നിലയിലെത്തിച്ചു. അൻമോൽപ്രീത് സിംഗ്(8),തിലക് വർമ്മ(22), കെയ്റോൺ പൊള്ളാഡ് (3),ടിം ഡേവിഡ് (12) എന്നിവരുടെ വിക്കറ്റുകളാണ് മുംബയ്ക്ക് നഷ്ടമായത്.

ഓപ്പണറായി ഇറങ്ങി അവസാന പന്തുവരെ ക്രീസിലുണ്ടായിരുന്ന ഇഷാൻ 48 പന്തുകളിൽ 11ബൗണ്ടറികളും രണ്ട് സിക്സുകളുമാണ് പായിച്ചത്.

ഡൽഹിക്ക് വേണ്ടി കുൽദീപ് മൂന്ന് വിക്കറ്റുകളും ഖലീൽ രണ്ട് വിക്കറ്റുകളും നേടി.

മറുപടിക്കിറങ്ങിയ ഡൽഹിക്ക് വേണ്ടി ഓപ്പണിംഗിൽ പൃഥ്വി ഷായും ടിം സീഫർട്ടും ചേർന്ന് 3.3ഓവറിൽ 30 റൺസ് കൂട്ടിച്ചേർത്ത്പിരിഞ്ഞു.14പന്തുകളിൽ നാലുഫോറടക്കം 21 റൺസടിച്ച സീഫർട്ടിനെ ബൗൾഡാക്കി മുരുഗൻ അശ്വിനാണ് ആദ്യ പ്രഹരമേൽപ്പിച്ചത്. ഇതേഓവറിൽ മൻദീപ് സിംഗിനെയും (0) അശ്വിൻ മടക്കി അയച്ചു.അടുത്ത ഓവറിന്റെ ആദ്യ പന്തിൽ നായകൻ റിഷഭ് പന്തിനെ(1) മിൽസ് മടക്കിയതോടെ ഡൽഹി 32/3 എന്ന നിലയിലായി. അഞ്ചുപന്തുകൾക്കിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായ ഡൽഹിയെ തുടർന്ന് പൃഥ്വി ഷായും ലളിത് യാദവും ചേർന്ന് കരകയറ്റാൻ തുടങ്ങി. ഒൻപതോവറിൽ ഇവർ ടീമിനെ70/3 എന്ന നിലയിലെത്തിച്ചു. അടുത്ത ഓവറിൽ പൃഥ്വി പുറത്തായെങ്കിലും ഉറച്ചുനിന്ന ലളിത് ശാർദ്ദൂലിന്റെയും അക്ഷറിന്റെയും പിന്തുണയോടെ അപ്രാപ്യമെന്ന് കരുതിയ വിജയത്തിലേക്ക് എത്തുകയായിരുന്നു.

ബേസിൽ തമ്പിക്ക് മൂന്ന് വിക്കറ്റ്

ഇന്നലെ മുംബയ് ഇന്ത്യൻസിനുവേണ്ടി ഇറങ്ങിയ മലയാളി താരം ബേസിൽ തമ്പി നാലോവറിൽ 35 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. പൃഥ്വി ഷാ,റോവ്മാൻ പവൽ,ശാർദ്ദൂൽ എന്നിവരെയാണ് ബേസിൽ പുറത്താക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, DELHI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.