കൊച്ചി: ജല അതോറിട്ടിയിലെ പെൻഷൻകാരുടെ ആനുകൂല്യങ്ങൾ മറ്റുവകുപ്പുകളിൽ നിന്ന് വിരമിച്ചവർക്കൊപ്പം നൽകാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്ന് പെൻഷനേഴ്സ് കോൺഗ്രസ് ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു. പി.എച്ച്.ഇ.ഡിയെ സ്വയംഭരണ സ്ഥാപനമാക്കിയപ്പോൾ നൽകിയ ഉറപ്പുകൾ ലംഘിക്കുന്നതിനെതിരെ കോടതിയെ സമീപിക്കാനും സമ്മേളനം തീരുമാനിച്ചു. എറണാംകുളം ശിക്ഷക് സദനിൽ നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രെട്ടറി വി. അബ്ദുൾ ബഷീർ ഉദ്ഘാടനം ചെയ്തു. 70 വയസ് കഴിഞ്ഞ അംഗങ്ങളെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് ടി.ടി.സേവ്യർ അദ്ധ്യക്ഷനായി. ഡി.സി.സി സെക്രെട്ടറി ഷെറിൻ വർഗീസ്, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.എസ്.രാമചന്ദ്രൻ നായർ, സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ട്രഷറർ പി.ഡി.ശരത് ചന്ദ്രൻ, എം.വി.ചാർളി, എം.എൻ.ശശി, പി.ഒ.ദേവസി, പി.ഐ.പൗലോസ്, ടി.ജി.ഹർഷൻ, കെ.ബി.ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |