പന്തളം: മങ്ങാരം ഗവ.യു.പി.സ്കൂളിന്റെ 80-ാം വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപിക ഐ.നൂറാനിയയുടെ യാത്രയയപ്പു സമ്മേളനവും നടന്നു. പി.ടി.എ പ്രസിഡന്റ് ബി.മനോജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം പന്തളം നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ അച്ചൻകുഞ്ഞ് ജോൺ ഉദ്ഘാടനം ചെയ്തു. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. ക്വിസ് മത്സരങ്ങളിൽ ജില്ലാതലത്തിൽ ഉന്നതവിജയം നേടിയ ആറാം ക്ലാസ്സ് വിദ്യാർത്ഥി കെ.ഷിഹാദ് ഷിജുവിനെയും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും പന്തളം നഗരസഭാ കൗൺസിലർ സുനിതാവേണു അനുമോദിച്ചു. പന്തളം നഗരസഭ കൗൺസിലർ കെ.വി.ശ്രീദേവി സമ്മാനദാനം നിർവ്വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് കെ.എച്ച്.ഷിജു, എസ്.എം.സി ചെയർമാൻ എം.ബി.ബിനുകുമാർ, എസ്.എസ്.ജി മെമ്പർ ടി.എൻ.കൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. സ്കൂൾ പ്രഥമാദ്ധ്യാപിക ജിജി റാണി സ്വാഗതവും കെ.ജനി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |