SignIn
Kerala Kaumudi Online
Saturday, 20 April 2024 4.42 AM IST

ബിരുദ പൊതുപ്രവേശന പരീക്ഷ: അപേക്ഷ ഏപ്രിൽ 2മുതൽ

p

ന്യൂഡൽഹി: ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് കേന്ദ്ര സർവകലാശാലകളിൽ ഇക്കൊല്ലം നടപ്പാക്കുന്ന പൊതുപ്രവേശന പരീക്ഷയ്‌‌ക്ക്(കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ്-സി.യു.ഇ.ടി) ഏപ്രിൽ രണ്ടു മുതൽ 30വരെ അപേക്ഷിക്കാം.

ദേശീയ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന പരീക്ഷയിലെ ഒന്ന് എ വിഭാഗത്തിൽ മലയാളം അടക്കം 13 ഭാഷകളിൽ ഉത്തരമെഴുതാമെന്ന് യു.ജി.സി നേരത്തെ അറിയിച്ചിരുന്നു (50 ചോദ്യം 45മിനിട്ട്). ഒന്ന് എ വിഭാഗത്തിൽ ഉൾപ്പെടുത്താത്ത ഭാഷകളിൽ എഴുതാനുള്ള ഒന്ന് ബി വിഭാഗം, പ്രത്യേകം തിരഞ്ഞെടുക്കുന്ന 27 വിഷയങ്ങൾക്കായുള്ള വിഭാഗം(50 ചോദ്യം 45 മിനിട്ട്, 12-ാം ക്ളാസ് എൻ.സി.ഇ.ആർ.ടി സിലബസ് ), മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള പൊതുപരീക്ഷ(75 ചോദ്യങ്ങൾ, 60 മിനിട്ട്, സിലബസ്: പൊതുവിജ്ഞാനം, ജനറൽ മെന്റൽ എബിലിറ്റി, ന്യൂമറിക്കൽ എബിലിറ്റി, റീസണിംഗ്, അനലിറ്റക്കൽ റീസണിംഗ്) എന്നിങ്ങനെ തിരിച്ചാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക്: https://cuet.samarth.ac.in/

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GRADUATE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.