പെരുങ്ങോട്ടുകുറിശ്ശി: ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നിർമ്മാണം പൂർത്തിയാക്കിയ ബിൽഡിംഗും ജിംനേഷ്യവും ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു. പരിശീലനത്തിനാവശ്യമായ സാമഗ്രികൾ സ്ഥാപിക്കുന്നതിനുള്ള നടപടികളാണ് അവശേഷിക്കുന്നത്. സാമഗ്രികൾക്കായുള്ള ഫണ്ട് ജില്ലാ പഞ്ചായത്ത് വഹിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്നാണ് നേരത്തെ യാഥാർത്ഥ്യമാകേണ്ട പദ്ധതി വൈകാൻ കാരണം. നിലവിൽ അടുത്ത അദ്ധ്യയന വർഷത്തോടെ വിദ്യാർത്ഥികൾക്ക് ജിംനേഷ്യത്തിന്റെ ഗുണം ലഭിക്കും. പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ കായികവും ആരോഗ്യസംരക്ഷണവും ലക്ഷ്യമിട്ടാണ് ജില്ലാ പഞ്ചായത്ത് ഇത്തരം പദ്ധതികൾക്ക് രൂപം നൽകിയത്. അതിനാൽ പദ്ധതിയുടെ പ്രയോജനം പരമാവധി വിദ്യാർത്ഥികൾക്ക് ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണെന്ന് പി.ടി.എ പ്രസിഡന്റ് കെ.ബി.രാധാകൃഷ്ണൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |