SignIn
Kerala Kaumudi Online
Friday, 19 April 2024 2.00 AM IST

കൈക്കൂലി അവസാനിപ്പിക്കണം : മന്ത്രി വീണാ ജോർജ്

minister-

റാന്നി : വീട്ടിൽ പോയി ഡോക്ടർമാരെ കണ്ട് കൈക്കൂലി നൽകുന്ന നടപടി പൂർണമായും അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. റാന്നി താലൂക്ക് ആശുപത്രിയ്ക്ക് ഡോക്ടേഴ്സ് ഫോർ യു സംഘടന നൽകിയ ഓക്സിജൻ പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആരോഗ്യപ്രവർത്തകരുടെ കൂട്ടായ പ്രവർത്തനമാണ് ആശുപത്രികളുടെ പ്രവർത്തനം മികച്ചതാക്കുന്നത്. എന്നാൽ ഇതിൽ ചുരുക്കം ചിലരുടെ ദുഷ് പ്രവർത്തനങ്ങൾകൊണ്ട് ഇത് ഇല്ലാതാകുന്നു. ഇത്തരം പ്രവർത്തനങ്ങൾ അംഗീകരിക്കാനാകില്ല . സംസ്ഥാന ബഡ്ജറ്റിന്റെ നല്ലൊരു ശതമാനം തുക ഡോക്ടർമാർക്കും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കുമാണ് ശമ്പളമായി നൽകുന്നത്. ഇത് വാങ്ങിയിട്ട് പാവപ്പെട്ട ജനങ്ങളെ പിഴിയുന്നത് അംഗീകരിക്കാനാകില്ല. റാന്നി താലൂക്ക് ആശുപത്രിയിൽ ലക്ഷ്യ പദ്ധതി കൂടുതൽ തുക ഉൾപ്പെടുത്തി പൂർത്തീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അഡ്വ പ്രമോദ് നാരായണൻ എം.എൽ.എ അദ്ധ്യക്ഷനായി. ഓക്സിജൻ പ്ലാൻറിനായി 1.25 കോടി രൂപ നൽകിയ ഡോക്ടേഴ്സ് ഫോർ യു സംഘടനയുടെ പ്രോഗ്രാം കോ- ഓർഡിനേറ്റർ അബ്ദുള്ള ആസാദിനെ മന്ത്രി ആദരിച്ചു. മുൻ എം.എൽ.എ രാജു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി , ജില്ലാ പഞ്ചായത്ത് അംഗം ജോർജ്ജ് എബ്രഹാം, പി.ആർ.പ്രസാദ് , എം.വി.വിദ്യാധരൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.