മനാമ: ബെലാറസിനെതിരായ സൗഹൃദ ഫുട്ബാൾ മത്സരത്തിന് മുമ്പ് ഇന്ത്യൻ താരങ്ങൾ പ്രാർഥിക്കുന്ന ചിത്രം വൈറലായി. വ്യത്യസ്ത മതവിശ്വാസികളായ ഹോർമിപാം റുയ്വാഹ്, മൻവീർസിംഗ്, അൻവർ അലി എന്നിവർ പ്രാർത്ഥിക്കുന്നതാണ് ചിത്രത്തിലുള്ളത്. മൂന്നു പേരും അവരവരുടെ മതവിശ്വാസത്തിന് അനുസരിച്ചാണ് പ്രാർത്ഥിച്ചത്. ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ വന്ന ഈ ചിത്രം പിന്നീട് വൈറലാകുകയായിരുന്നു. ഇന്ത്യയുടെ വൈവിധ്യം ഇതാണെന്നും വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും കാലത്ത് ഈ ചിത്രം മനസ്സിന് കുളിർമയേകുമെന്നും ആരാധകർ കുറിച്ചു. മനാമയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബെലാറസ് ഇന്ത്യയെ തോൽപ്പിച്ചത്. ബയ്കു അറ്റ്സം, ആന്ദ്രെ സലാവ, ഹാമ്യക വാർലി എന്നിവരാണ് ബെലാറസിന്റെ ഗോളുകൾ നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |