ജിദ്ദ: ഫോർമുല വൺ കാർ റേസിംഗിൽ സീസണിലെ ആദ്യ കിരീടം നേടി നിലവിലെ ചാമ്പ്യൻ മാർക്ക് വെസ്റ്റപ്പൻ. സൗദി അറേബ്യൻ ഗ്രാൻപ്രീയിലൂടെയായിരുന്നു വെസ്റ്റപ്പന്റെ കിരീടം നേട്ടം.
റെഡ്ബുള്ളിന്റെ താരമായ വെസ്റ്റപ്പൻ, ഫെറാറിയുടെ ചാൾസ് ലാക്ക്ലെറെക്കിന്റെ ശക്തമായ വെല്ലുവിളി മറികടന്നാണ് വിജയം നേടിയത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ട്രാക്കിൽ അവസാന നിമിഷം വെസ്റ്റപ്പൻ ഒന്നാമതെത്തുകയായിരുന്നു.
ഫെറാറിയുടെ തന്നെ കാർലോസ് സൈൻസ് മൂന്നാം സ്ഥാനം സ്വന്തമാക്കി. എന്നാൽ പോൾ പൊസിഷനിലുണ്ടായിരുന്ന സെർജിയോ പെരെസ് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.
ടീമുകളിൽ നിലവിൽ 78 പോയിന്റുമായി ഫെറാറിയാണ് മുന്നിലുള്ളത്. 38 പോയിന്റുള്ള മെഴ്സിഡസ് രണ്ടാമതും 37 പോയിന്റുള്ള റെഡ്ബുൾ മൂന്നാമതുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |