SignIn
Kerala Kaumudi Online
Friday, 29 March 2024 6.20 PM IST

36 വർഷത്തെ കാത്തിരിപ്പിന് അറുതി, കാനഡയ്ക്ക് ലോകകപ്പ് യോഗ്യത

canada

ഒട്ടാവ : 36 വർഷത്തെ കാത്തിരിപ്പിന് ശേഷം കാനഡ ഫിഫ ലോകകപ്പിൽ പന്തുതട്ടാൻ ഖത്തറിലേക്ക് വരുന്നു. ഇന്നലെ കോൺകക്കാഫ് മേഖല യോഗ്യതാ മത്സരത്തിൽ ജമൈക്കയെ മറുപടിയില്ലാത്ത നാലുഗോളുകൾക്ക് തോൽപ്പിച്ചാണ് കാനഡ ഖത്തറിലേക്ക് ടിക്കറ്റെടുത്തത്. ഈ മേഖലയിൽ നിന്ന് ഖത്തർ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീം കൂടിയാണ് കാനഡ. 1986ലാണ് കാനഡ അവസാനമായി ലോകകപ്പിൽ കളിച്ചത്. അന്ന് ഗ്രൂപ്പ് റൗണ്ടിൽ ഒരു കളിപോലും ജയിക്കാതെ പുറത്തായിരുന്നു.

മേഖലയിലെ പ്രമുഖ ടീമായ അമേരിക്ക ലോകകപ്പ് യോഗ്യത ഏറെക്കുറെ ഉറപ്പാക്കിയിട്ടുണ്ട്. ഇന്നലെ പനാമയ്ക്ക് എതിരായ യോഗ്യതാ മത്സരത്തിൽ അമേരിക്ക 5-1ന് വിജയം നേടിയിരുന്നു.അമേരിക്കയ്ക്ക് വേണ്ടി ചെൽസി താരം ക്രിസ്റ്റ്യൻ പുലിസിച്ച് ഹാട്രിക് നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CANADA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.