SignIn
Kerala Kaumudi Online
Thursday, 28 March 2024 10.33 PM IST

യൂത്ത് ക്ലബ് അവാർഡുകൾ വി. മുരളീധരൻ വിതരണം ചെയ്തു

v-muralidharan

തിരുവനന്തപുരം: നെഹ്റു യൂത്ത് ക്ലബ് അവാർഡുകൾ കേന്ദ്രമന്ത്രി വി. മുരളീധരൻ വിതരണം ചെയ്തു. മികച്ച യൂത്ത് ക്ലബിനുള്ള നെഹ്റു യുവകേന്ദ്ര സംസ്ഥാനതല പുരസ്കാരം മലപ്പുറം ചെറിയമുണ്ടം ഷൈൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് നൽകി. 75,000 രൂപയും പ്രശസ്തി പത്രവും ഉപഹാരവും ട്രൈബൽ യൂത്ത് എക്സ്‌ചേഞ്ച് പരിപാടിയുടെ സമാപനച്ചടങ്ങിലാണ് വിതരണം ചെയ്തത്. സന്നദ്ധ സേവന രംഗത്തെ മികച്ച പ്രവർത്തനത്തിന് പന്തളം ചേരിക്കൽ ത്രീസ്റ്റാർ ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ് (പത്തനംതിട്ട), ചങ്ങാതിക്കൂട്ടം ലൈബ്രറി കലാകായിക സാംസ്കാരികവേദി, കുളത്തൂർ (തിരുവനന്തപുരം), ഗ്രാമീണ മാനവ ദാരിദ്ര്യ മുക്തി കേന്ദ്രം, പവിത്രേശ്വരം (കൊല്ലം), സിൻസിയർ ക്ലബ് കച്ചേരിമുക്ക്‌ (കോഴിക്കോട് ) എന്നീ സംഘടനകൾക്കുള്ള പ്രത്യേക പുരസ്കാരങ്ങളും വിതരണം ചെയ്തു.
നെഹ്റു യുവകേന്ദ്ര സംഘാതൻ റീജിയണൽ ഡയറക്ടർ സത്യപ്രകാശ് പട്നായിക്, സ്റ്റേറ്റ് ഡയറക്ടർ കെ. കുഞ്ഞഹമ്മദ്, അസി.കളക്ടർ ശ്വേത നാഗർകോട്ടി, എൻ.എസ്.എസ് റീജിയണൽ ഡയറക്ടർ ജി.ശ്രീധർ, നെഹ്റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ ബി. അലി സാബ്രിൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: V MURALIDHARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.