തിരുവനന്തപുരം : സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ നൂറ്റിഅഞ്ചാം ചരമവാർഷികദിനമായ ഇന്നലെ തിരുവനന്തപുരം പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. പാളയത്ത് സ്വദേശാഭിമാനിയുടെ പ്രതിമയിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണന്റെ അദ്ധ്യക്ഷമായി. സി.പി.എം മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ, ഡോ.ജോർജ് ഓണക്കൂർ, പന്ന്യൻ രവീന്ദ്രൻ, എം.വിജയകുമാർ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി ഇ. ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,സി.പി.ജോൺ, ചെറിയാൻ ഫിലിപ്പ്, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽ കുമാർ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഡോ. പി.കെ. രാജശേഖരൻ,കൗൺസിലർ മേരി പുഷ്പം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |