തിരുവനന്തപുരം: ചുനക്കര രാമൻകുട്ടി അനുസ്മരണവും പുസ്തകപ്രകാശനം കാവ്യാലാപനവും ചുനക്കര കവിതയുടെ സ്വതന്ത്ര നാടകാവിഷ്കാരവും തൈക്കാട് ഭാരത് ഭവനിൽ നടന്നു. മന്ത്രി വി. ശിവൻക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷത വഹിച്ചു. ചുനക്കരയുടെ മകൾ രാധിക ദേവി, പുസ്തക രചയിതാവ് ദേവൻ പകൽക്കുറി, കാരയ്ക്കമണ്ഡപം വിജയകുമാർ,മാങ്കോയിക്കൽ ചന്ദ്രൻ,കലാം കൊച്ചേറ,കുടുംബാംഗങ്ങളായ രജനി.എ, അശ്വിൻ അശോക് കുമാർ, ആരഭി എം.പത്മൻ,അഭിനന്ദ.എം.പത്മൻ എന്നിവർ അനുസ്മരണം നടത്തി. 'ഹൃദയവനിയിലെ ഗായകൻ' എന്ന ചുനക്കര രാമൻക്കുട്ടിയെ കുറിച്ച് കവി വിഷ്ണു നാരായണൻ നമ്പൂതിരിയും ശ്രീകുമാരൻ തമ്പിയും ഉൾപ്പെടെ 57 പേർ എഴുതിയ ഗ്രന്ഥം പ്രകാശനം ചെയ്തു. പുസ്തകാവതരണം ഡോ.എം.ആർ.തമ്പാൻ നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |