SignIn
Kerala Kaumudi Online
Thursday, 25 April 2024 9.47 AM IST

വനി​തകൾക്കായി​ സംരംഭകത്വ പരി​ശീലനം

d

തി​രുവനന്തപുരം:സംസ്ഥാന വനി​താ വി​കസന കോർപ്പറേഷൻ 18നും 55നും മദ്ധ്യേ പ്രായമുള്ള വനിതകൾക്കായി സംരഭകത്വ വികസന പരിശീലന പരിപാടി ആരംഭിക്കും.ആറു ദിവസമുള്ള പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം.പരിശീലനം പൂർത്തിയാക്കുന്നവർക്ക് 1000 രൂപ സ്റ്റൈപ്പന്റുണ്ട്. പത്താം ക്ളാസ് പാസായവർക്ക് അപേക്ഷിക്കാം. 35 വയസിനുമേൽ പ്രായമുള്ള അമ്മമാർ, വിവാഹമോചിതർ, അവിവാഹിതരായ അമ്മമാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, നിലവിൽ തൊഴിൽ ഇല്ലാത്തവർ തുടങ്ങിയവർക്ക് മുൻഗണന. താത്പര്യമുള്ളവർ വിശദമായ അപേക്ഷ വിദ്യാഭ്യാസ യോഗ്യതയുടെയും റേഷൻ കാർഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളോടൊപ്പം 31ന് മുൻപായി മേഖലാ മാനേജർ,കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ,ഗ്രൗണ്ട് ഫ്ളോർ,ട്രാൻസ്പോർട്ട് ഭവൻ,അട്ടക്കുളങ്ങര പി.ഒ,തിരുവനന്തപുരം-23 എന്ന വിലാസത്തിൽ ലഭിക്കും വിധം അപേക്ഷിക്കണം.വിശദവിവരങ്ങൾക്ക് ഫോൺ: 0471 2328257, 9496015006, ഇമെയിൽ: rotvm@kswdc.org.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.