കുളത്തൂർ:ശ്രീനാരായണ ഗുരുദേവൻ രണ്ടാമത് ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിലെ 129ാമത് തിരുവാതിര മഹോത്സവത്തിന് തുടക്കം കുറിച്ച് ഇന്ന് തൃക്കൊടിയേറ്റ് നടക്കും. ഇന്ന് രാവിലെ 4.10ന് മഹാഗണപതിഹവനം, 5.05ന് നിർമ്മാല്യ ദർശനം, 6ന് ഗുരുപൂജ,10.30ന് മദ്ധ്യാഹ്നപൂജ, 12.30ന് അന്നദാനം, വൈകിട്ട് 5.30ന് ഭക്തിഗാനമേള. 6.45ന് ദീപാരാധന, 8ന് അത്താഴപൂജ, തുടർന്ന് നൃത്തനൃത്യങ്ങൾ,രാത്രി 9.40നും10.10നും മദ്ധ്യേ ക്ഷേത്ര തന്ത്രി സുനിൽ മാളിയേക്കലിന്റെയും ക്ഷേത്ര മേൽശാന്തി സഞ്ജിത്ത് ദയാനന്ദന്റെയും മുഖ്യ കാർമികത്വത്തിൽ തൃക്കൊടിയേറ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |