SignIn
Kerala Kaumudi Online
Saturday, 20 April 2024 4.37 AM IST

വനിതാ ലോകകപ്പ് : ആസ്ട്രേലിയ ഫൈനലിൽ

auseies-cricket

വെല്ലിംഗ്ടൺ : സെമിഫൈനലിൽ വെസ്റ്റിൻഡീസിനെ മഴനിയമപ്രകാരം 157 റൺസിനു തകർത്ത് ആസ്ട്രേലിയ വനിതാ ലോകകപ്പിന്റെ ഫൈനലിൽ. മഴമൂലം 45 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയ മൂന്നു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 305 റൺസ്. വെസ്റ്റിൻഡീസിന്റെ മറുപടി 37 ഓവറിൽ 148 റൺസിന് അവസാനിച്ചു. തകർപ്പൻ സെഞ്ച്വറിയുമായി ഓസീസ് ഇന്നിംഗ്സിന്റെ നട്ടെല്ലായ ഓപ്പണർ അലീസ ഹീലിയാണ് കളിയിലെ താരം.107 പന്തുകൾ നേരിട്ട ഹീലി 17 ഫോറും ഒരു സിക്സും സഹിതം 129 റൺസെടുത്തു. മറ്റൊരു ഓപ്പണർ റെയ്ച്ചൽ ഹെയ്ൻസ് 100 പന്തിൽ ഒൻപതു ഫോറുകൾ സഹിതം 85 റൺസെടുത്തു.

ഫൈനലിൽ ആസ്ട്രേലിയ ദക്ഷിണാഫ്രിക്ക – ഇംഗ്ലണ്ട് രണ്ടാം സെമിഫൈനലിലെ വിജയികളാണ് നേരിടുന്നത്..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, AUSEIES CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.