SignIn
Kerala Kaumudi Online
Friday, 19 April 2024 5.06 PM IST

വെന്തുരുകി ജില്ല

venal

കൊച്ചി: ഒറ്റപ്പെട്ട മഴ പെയ്‌തെങ്കിലും കനത്ത ചൂടിൽ വെന്തുരുകുകയാണ് ജില്ല. 35ഡിഗ്രി സെൽഷ്യസ് വരെയാണ് ഈ ദിവസങ്ങളിൽ കൊച്ചിയിലെ ഉയർന്ന താപനില. കഴിഞ്ഞ ഏഴ് ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസ് ആണ്. 10മണിയാകുമ്പോഴേക്ക് നഗരം കനത്ത വെയിലിലമരും.

നിർമ്മാണത്തൊഴിലാളികളും കാൽനടയാത്രക്കാരും ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവരും ഓട്ടോടാക്‌സി തൊഴിലാളികളും ഉൾപ്പെടെയുള്ളവരാണ് കനത്ത ചൂടിൽ ബുദ്ധിമുട്ടുന്നത്.

രാത്രിയിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. രാത്രിയിലെ ഏറ്റവും കുറഞ്ഞ താപനില 27ഡിഗ്രിയിൽ കുറഞ്ഞിട്ട് ദിവസങ്ങളായി.

താപനില ഉയരും

ജില്ലയിൽ താപനില വരുദിവസങ്ങളിൽ ഉയർന്നേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. എന്നാൽ നിലവിലെ ചൂട് സൂര്യതാപത്തിന് കാരണമാകില്ലെന്നും അവർ അറിയിച്ചു. ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും ഇത് ആവശ്യമായതിനേക്കാൾ വളരെ കുറവാണ്. ഇതാണ് ചൂട് വർദ്ധിക്കാൻ കാരണമെന്നും അധികൃതർ പറഞ്ഞു.

ചൂട് വർദ്ധിച്ചതോടെ ജില്ലയിലെ ബീച്ചുകളിലും പാർക്കുകളിലും മറൈൻഡ്രൈവ് ഉൾപ്പെടെയുള്ളയിടങ്ങളിലും പകൽ സമയം തിരക്ക് കുറഞ്ഞു.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വരുംദിവസങ്ങളിൽ ചൂട് വർദ്ധിക്കും
രാജീവൻ എരിക്കുളം
കാലാവസ്ഥാ വിദഗ്ധൻ

ജില്ലയിലെ കഴിഞ്ഞ ഒരാഴ്ചത്തെ താപനില
(തീയതി, ഉയർന്നത്, താഴ്ന്നത് എന്ന കണക്കിൽ)

30-03 31- 27

29-03 35- 29

28-03 35- 27

27-03 35- 27

26-03 34- 27

25-03 31- 26

24-03 34- 27

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, HEAT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.