കൊച്ചി: നുവാൽസിൽ മുൻ അഡ്വക്കേറ്റ് ജനറൽ എം.കെ. ദാമോദരന്റെ പേരിൽ ആരംഭിക്കുന്ന സീനിയർ അഡ്വ. എം.കെ. ദാമോദരൻ സെന്റർ ഒഫ് എക്സലൻസ് ഇൻ ലായുടെ ഉദ്ഘാടനം ഏപ്രിൽ 4ന് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കും. ഓഫീസ് ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദുവും വെബ്സൈറ്റ് ലോഞ്ചിംഗ് ഹൈബി ഈഡൻ എം.പിയും നിർവ്വഹിക്കും. അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണകുറുപ്പ്, ബാർ കൗൺസിൽ ചെയർമാൻ കെ.എൻ. അനിൽകുമാർ, കളമശേരി മുനിസിപ്പൽ ചെയർപേഴ്സൺ സീമ കണ്ണൻ തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |