SignIn
Kerala Kaumudi Online
Tuesday, 16 April 2024 7.25 PM IST

അന്തേവാസികൾക്ക് വിദ്യാർത്ഥികളുടെ സ്നേഹപ്പൊതി

ambala

അമ്പലപ്പുഴ: എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ പുന്നപ്ര ശാന്തിഭവനിലെ അന്തേവാസികൾക്ക് വീട്ടിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷണം നൽകി. പുന്നപ്രയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമായ യു.കെ.ഡി യിലെ 400 വിദ്യാർത്ഥികളാണ് ശാന്തിഭവനിലെ ഇരുന്നൂറോളം അന്തേവാസികൾക്ക് ഭക്ഷണം നൽകിയത്. കൊവിഡ് പ്രതിസന്ധി വിട്ടമാറാത്ത അവസ്ഥയിൽ ഇവർക്ക് ഏറെ ആശ്വാസമായി വിദ്യാർത്ഥികളുടെ കാരുണ്യപ്രവർത്തി. യു.കെ.ഡി യിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡി. ഉണ്ണികൃഷ്ണൻ ബ്രദർ മാത്യു ആൽബിന് ഭക്ഷണ പൊതികൾ കൈമാറി. അദ്ധ്യാപകരായ സി.ടി.ഹരീന്ദ്രനാഥ്,എസ്.ഉണ്ണികൃഷ്ണൻ, യു.അഞ്ജീഷ്, ഉനൈസ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.