ചേർത്തല:കഞ്ഞിക്കുഴിയിലെ പാടശേഖരങ്ങളിൽ വിളവെടുപ്പിന്റെ കാലം. പുത്തൻവെളി ഹരിദാസും കുടുംബവും പത്തേക്കർ പാടശേഖരത്തിൽ നടത്തിയ വിഷമയമില്ലാത്ത ശുദ്ധമായ പച്ചക്കറികളുടെ വിളവെടുപ്പ് കൃഷിവകുപ്പു മന്ത്റി പി. പ്രസാദ് നിർവഹിച്ചു. രണ്ടേക്കറിൽ പടവലവും വെണ്ടയും പാവലും പയറിനു പുറമേ കണിവെള്ളരിയും മത്തനും ഇളവനുമൊക്കെ പാടത്ത് വിളവെടുപ്പിന് പാകമായി കഴിഞ്ഞു.
വിളവെടുപ്പുത്സവത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാകാർത്തികേയൻ, വൈസ് പ്രസിഡന്റ് അഡ്വ എം. സന്തോഷ് കുമാർ ജില്ലാ പഞ്ചായത്തംഗം വി. ഉത്തമൻ,എസ്. ഹെബിൻ ദാസ്,പഞ്ചായത്തംഗം സി.കെ. ശോഭനൻ, രാജൻ മഠത്തിൽ,വി. സുദർശനൻ,പി.പി.രാജു,കൃഷി ഓഫീസർ ജാനിഷ് ജേക്കബ്, വി.ടി.സുരേഷ്, എസ്.ഡി. അനില,സുമേഷ്,ഹരിദാസ്,വിക്രമൻ എന്നിവർ പങ്കെടുത്തു. പ്രാദേശിക മാർക്കറ്റുകളിൽ പച്ചക്കറികളുടെ അളവ് കൂടിയതോടെ പ്രതീക്ഷിച്ച വില കർഷകർക്ക് ലഭിക്കുന്നില്ല. പഞ്ചായത്ത് കൃഷി വകുപ്പു മുഖേന ഹോർട്ടി കോർപ്പ് വഴി സംഭരണത്തിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |