SignIn
Kerala Kaumudi Online
Friday, 29 March 2024 4.11 PM IST

ഓണത്തിന് വിഷരഹിത പച്ചക്കറി വിളയിക്കാൻ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി

pachakri

ആലപ്പുഴ: ഓണത്തിന് സദ്യയൊരുക്കാൻ വിഷരഹിത പച്ചക്കറി ഇക്കുറി വീട്ടമ്മമാരുടെ കൈകളിലെത്തിക്കുമെന്ന ദൃഡനിശ്ചയത്തിലാണ് കൃഷിവകുപ്പ്. 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയിലൂടെ വീട്ടുവളപ്പിൽ കൃഷിയോരുക്കാൻ ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു.

ജില്ലയിൽ പഞ്ചായത്ത് തലസമിതിയുടെ രൂപീകരണം ആരംഭിച്ചു. ഏപ്രിൽ പത്തിന് മുമ്പ് വാർഡ് വാർഡുതല സമിതികൾ രൂപീകരിക്കും. 12ലക്ഷം രൂപയുടെ പഞ്ചക്കറി തൈകളും വിത്തുകളുമാണ് കുടുംബങ്ങളിൽ എത്തുന്നത്. 72ഗ്രാമപഞ്ചായത്ത് സമിതികളും ആറ് നഗരസഭ സമിതികളുമാണ് ആദ്യഘട്ടത്തിൽ രൂപീകരിക്കുന്നത്. പഞ്ചായത്ത് തല സമിതികളിൽ 50ശതമാനം പൂർത്തീകരിച്ചു. വാർഡുതല സമിതികൾ രൂപീകരണം പൂർത്തീകരിച്ച് പ്രാദേശികതലത്തിലുള്ള കൃഷിയുടെ പദ്ധതി തയ്യാറാക്കി പഞ്ചായത്ത് തലസമിതിക്ക് കൈമാറും. നവകേരള മിഷന്റെ ഭാഗമായി ഓരോ പഞ്ചായത്ത് നഗരസഭകളും ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്കായി അഞ്ചുലക്ഷംരൂപയുടെ പദ്ധതി തയ്യാറാക്കണം. വാർഡുതല സമിതി രൂപീകരണത്തിന്റെ ഭാഗമായി 12 ലക്ഷംരൂപയുടെ പച്ചക്കറി വിത്ത് വാങ്ങി. ഓരോവാർഡിലും 150 കവറുകൾ വിതരണത്തിന് തയ്യാറായിട്ടുണ്ട്.

# കാർഷിക ഗ്രൂപ്പ് രൂപീകരിക്കും

ഒരു ഗ്രൂപ്പിൽ 5 മുതൽ 10 വരെ അംഗങ്ങൾ വേണം. ഒരു ഗ്രൂപ്പ് രണ്ട് സെന്റ് മുതൽ എത്ര സ്ഥലത്തുവേണമെങ്കിലും കൃഷിയിറക്കണം. നടത്തിപ്പിനും മേൽനോട്ടത്തിനും വാർഡ് തല കമ്മിറ്റിക്കായിരിക്കും. തദ്ദേശഭരണ സമിതി അദ്ധ്യക്ഷർക്കാണ് ഗ്രൂപ്പുകളുടെ ഏകോപന ചുമതല. ഒരു വാർഡിലും മിനിമം 5 കുടുംബങ്ങളെയെങ്കിലും കൃഷിയിൽ പങ്കാളികളാക്കണം. കൂടുതൽ കൃഷിചെയ്യുന്നവർക്ക് ഉത്തമ കൃഷികുടുംബം എന്ന സ്ഥാനം നൽകും.

വിത്തും വളവും കൃഷിഭവൻ നൽകും. തദ്ദേശ സ്ഥാപന പരിധിയിൽ വിപണന കേന്ദ്രങ്ങൾ, പദ്ധതി പ്രചരിപ്പിക്കാൻ കൃഷി സൗഹൃദ ചങ്ങല, കൃഷിവണ്ടി തുടങ്ങിയവയും പ്രഖ്യാപിച്ചിട്ടുണ്ട്. കർഷകഗ്രൂപ്പ് രൂപീകരണവും കൃഷിക്ക് സ്ഥലം കണ്ടെത്തലും ഉൾപ്പെടെ ഏപ്രിൽ 10നകം പൂർത്തിയാക്കാൻ കൃഷി ഓഫിസർമാർക്കു നിർദേശം ലഭിച്ചു. വിളവെടുപ്പ് ജൂൺ പകുതിയോടെ ആരംഭിക്കും.

...........................................

'പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ആദ്യഘട്ടത്തിൽ പച്ചക്കറി കൃഷിയിറക്കും. ഓരോ പ്രദേശത്തും കർഷകർക്ക് ഗുണകരമാകുന്ന വിളവ് ഇറക്കും. വാർഡ്തല സമിതികസമിതികൾ 10ന് മുമ്പ് എൂർത്തികരിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്.

ശ്രീരേഖ, പ്രിൻസിപ്പൽ കൃഷി ഓഫീസർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.