ബേപ്പൂർ: യാത്രകൾക്ക് താത്പര്യമുള്ള സ്ത്രീകളെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ആവിഷ്കരിച്ച 'സ്വതന്ത്ര യാത്രിക" പദ്ധതിയ്ക്ക് ബേപ്പൂരിലെ ഗോതീശ്വരത്ത് ഇന്ന് തുടക്കമാവും. ബേപ്പൂർ മണ്ഡലത്തിലാണ് ഈ പദ്ധതി ആദ്യമായി നടപ്പാക്കുന്നത്. യാത്രയുടെ ഫ്ലാഗ് ഓഫ് രാവിലെ 9ന് ഗോതീശ്വരം ബീച്ചിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'വേൾഡ് ഒഫ് വുമൺ" സംഘടന മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ബേപ്പൂരിലെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇരുചക്ര വാഹന യാത്രയ്ക്ക് താത്പര്യമുള്ള സ്ത്രീകൾക്ക് സഹായം ഒരുക്കും.
രാജ്യത്തു തന്നെ ആദ്യമായാണ് സർക്കാർ പങ്കാളിത്തത്തോടെ സ്ത്രീകൾക്ക് മാത്രമായി വിനോദയാത്രാ പദ്ധതി ഒരുക്കുന്നത്. വൈകാതെ ഇത് സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. സ്ത്രീകൾ തനിച്ച് നടത്തുന്ന യാത്രകൾ ലോകവ്യാപകമായി ടൂറിസം രംഗത്ത് പുതിയ പ്രവണതയാണ്. നമ്മുടെ നാട്ടിലെ സ്ത്രീകൾക്കും തികഞ്ഞ സുരക്ഷിതത്വത്തോടെ യാത്ര ചെയ്യാനുള്ള സംവിധാനം ഉറപ്പാക്കും. താമസത്തിന് ഹോം സ്റ്റേയും ഹോട്ടൽ ശൃംഖലകളുമായുള്ള സഹകരണവും ആലോചിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |