ശിവഗിരി: അനാചാരങ്ങളെ ഇല്ലായ്മ ചെയ്യാൻ നിർഭയനായി പോരാടിയ സന്യാസിശ്രേഷ്ഠനായിരുന്നു സ്വാമി ബോധാനന്ദ എന്ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. സ്വാമി ബോധാനന്ദ രൂപം കൊടുത്ത ധർമ്മഭടസംഘം അനീതിക്കെതിരെയുള്ള പോരാട്ടത്തിന്റെ മുൻനിരയിൽ നിന്നു. ശ്രീനാരായണഗുരുദേവൻ അനന്തരഗാമിയായി അഭിഷേകം ചെയ്ത് വാഴിച്ച സ്വാമിബോധാനന്ദയുടെ ജീവിതത്തെ ആസ്പദമാക്കി നടന്ന കഥാപ്രസംഗ പരിശീലന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി സച്ചിദാനന്ദ. കാഥികൻ കോട്ടയം പ്രസന്നകുമാർ ശ്രീനാരായണഗുരുദേവനും സ്വാമി ബോധാനന്ദനും എന്ന കഥാപ്രസംഗം അവതരിപ്പിച്ചു. ശിവഗിരിമഠം പി.ആർ.ഒ ഇ.എം.സോമനാഥൻ സംസാരിച്ചു.
ധാർമ്മികമൂല്യങ്ങൾ സൂക്ഷിക്കണമെന്ന്സ്വാമി വിശാലാനന്ദ
ശിവഗിരി: സമ്പത്തിന്റെ അതിപ്രസരത്തിൽ വ്യക്തിയുടെയും കുടുംബത്തിന്റെയും ധാർമ്മികമൂല്യങ്ങൾ തകരാതെ സൂക്ഷിക്കണമെന്ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ബോർഡംഗം സ്വാമി വിശാലാനന്ദ പറഞ്ഞു. ഗുരുധർമ്മ പ്രചരണസഭ മണ്ഡലം കമ്മിറ്റിയുടെ ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്രഹ്മചാരി അസംഗചൈതന്യ പഠനക്ലാസ് നയിച്ചു. ശിവഗിരിമഠം പി.ആർ.ഒ ഇ.എം.സോമനാഥൻ, സഭയുടെ കേന്ദ്രസമിതി അംഗങ്ങളായ ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, അനിൽതടാലിൽ, കെ.ജി.സുരേഷ്, വിമല, ഷാജി, സുനിലി, കോഹിനൂർ തുടങ്ങിയവർ സംസാരിച്ചു.
ധർമ്മസംഘം ട്രസ്റ്റിൽ പുതിയ അംഗങ്ങൾ
ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ വിശേഷാൽ ബോർഡ് യോഗം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ കൂടി. സ്വാമി ദേവാത്മാനന്ദ സരസ്വതി, സ്വാമി ഗുരുകൃപാനന്ദ, സ്വാമി ഗുരുപ്രഭാനന്ദ, സ്വാമി ഗുരുപ്രകാശം, സ്വാമി ജ്ഞാനതീർത്ഥ, സ്വാമി ശങ്കരാനന്ദ എന്നിവർക്ക് അംഗത്വം നൽകിയതായി ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |