SignIn
Kerala Kaumudi Online
Saturday, 20 April 2024 4.32 AM IST

മുംബയ് ആർട്ട് ഗാലറിയിൽ തലശ്ശേരി തിളക്കം

photo-1-
ചിത്ര പ്രദർശനം ആഡി എച്ച്.ജഹാംഗീർ ഉദ്ഘാടനം ചെയ്യുന്നു

തലശ്ശേരി: മുംബയ് ജഹാംഗിർ ആർട്ട് ഗാലറിയിൽ മൂന്ന് മലയാളി കലാകാരന്മാരുടെ ചിത്ര പ്രദർശനത്തിന് തുടക്കമായി. മുംബയിൽ താമസക്കാരനായ ഒളവിലം സ്വദേശി രമേഷ് നായർ, തലശ്ശേരി ധർമ്മടം സ്വദേശി ദിലീപ് കുമാർ, തലശ്ശേരി സ്വദേശി സുരേഖ എന്നിവരുടെ അമ്പതോളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷമാണ് ഇവർക്ക് ഗ്യാലറിയിൽ ചിത്രപ്രർദശനത്തിന് അവസരം കിട്ടുന്നത്. ഗാലറി സ്ഥാപകന്റെ പിന്മുറക്കാരനും നിലവിൽ ചെയർപേഴ്‌സണുമായ ആ‌ഡി എച്ച്. ജഹാംഗീർ ഉദ്ഘാടനം നിർവ്വഹിച്ചു. ട്രിബ്യൂട്ടറീസ് എന്ന പേരിൽ ബംഗളൂരു, ചെന്നൈ, എറണാകുളം തുടങ്ങിയ നഗരങ്ങളിലും ഇവർ പ്രദർശനം നടത്തി ശ്രദ്ധ നേടിയിരുന്നു.

വാസ്തുശില്പകലയിലെ ക്ഷേത്ര ഗണിത രൂപങ്ങളെ കാവ്യാത്മകമായി വിന്യസിച്ചിരിക്കുന്നവയാണ് രമേഷിന്റെ ചിത്രങ്ങൾ. അമൂർത്തതയുടെ അനന്തവിന്യാസങ്ങളാണ് ദിലീപ് കുമാറിന്റെ ചിത്രങ്ങൾ, സുരേഖയാകട്ടെ അപാരതയിൽ തലകീഴായ് നിന്ന് കാഴ്ചകളെ സൂക്ഷ്മവും നവീനവുമാക്കുന്നു. അക്രിലിക് മീഡിയത്തിൽ മൂവരും തീർത്ത ചിത്രങ്ങളുടെ പ്രദർശനം നാലിന് സമാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, ARTS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.