SignIn
Kerala Kaumudi Online
Friday, 19 April 2024 2.45 PM IST

സി.ഐയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്

arrest

കൊല്ലം: മനുഷ്യാവകാശ കമ്മിഷൻ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും സിറ്റിംഗിൽ ഹാജരാകാതിരുന്ന ശക്തികുളങ്ങര സർക്കിൾ ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.

കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്കാണ് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്. പത്തനംതിട്ട സർക്കാർ ഗസ്റ്റ് ഹൗസിൽ ഏപ്രിൽ 20ന് നടക്കുന്ന സിറ്റിംഗിൽ ശക്തികുളങ്ങര ഇൻസ്പെക്ടർ യു. ബിജുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് കമ്മിഷൻ ഉത്തരവിട്ടത്.

2021 മാർച്ച് 9, 2021 നവംബർ 23, ആഗസ്റ്റ് 25 തീയതികളിൽ പത്തനംതിട്ടയിൽ നടന്ന സിറ്റിംഗുകളിൽ ഹാജരാകാൻ സി.ഐക്ക് നിർദ്ദേശം നൽകിയിരുന്നെങ്കിലും ഹാജരായില്ല. 2022 മാർച്ച് 18ന് സി.ഐയെ ഹാജരാക്കാൻ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദ്ദേശം നൽകിയിട്ടും ഹാജരാക്കിയില്ല. തുടർന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

എസ്.എഫ്.ഐ ഏരിയാ കമ്മിറ്റി ഭാരവാഹികളായ സഹോദരന്മാരെ മർദ്ദിച്ചെന്ന പരാതിയിലാണ് സി.ഐയെ ഹാജരാകാൻ കമ്മിഷൻ ആവശ്യപ്പെട്ടത്.

സി.ഐക്കൊപ്പം നാല് പൊലീസുകാരും ഉണ്ടായിരുന്നതായി പരാതിയിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.