SignIn
Kerala Kaumudi Online
Saturday, 20 April 2024 9.49 AM IST

സാമ്പത്തിക വർഷം ഇന്ന് അവസാനിക്കും, പദ്ധതി നിർവഹണത്തിൽ ജില്ല പിന്നിൽ

plan

മലപ്പുറം: സാമ്പത്തിക വർഷം ഇന്ന് അവസാനിക്കുമ്പോൾ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണത്തിൽ ജില്ല ഏറെ പിന്നിൽ. ബഡ്ജറ്റ് വിഹിതമായ 683.74 കോടി രൂപയിൽ ഇന്നലെ വരെ ചെലവഴിച്ചത് 535.84 കോടിയാണ്. 78.37 ശതമാനം തുക മാത്രം ചെലവഴിച്ച് ഇക്കാര്യത്തിൽ സംസ്ഥാനത്ത് 11ാം സ്ഥാനത്താണ്. മലപ്പുറത്തിന് പിറകിൽ പാലക്കാട്, കാസർക്കോട്, ഇടുക്കി ജില്ലകൾ മാത്രമാണുള്ളത്. ആലപ്പുഴയാണ് ഏറ്റവും മുന്നിൽ 385 കോടിയിൽ 330 കോടിയും ചെലവഴിച്ചു. 85.61 ശതമാനമാണിത്. കൊല്ലം, തൃശൂർ, തിരുവനന്തപുരം, പത്തനംതിട്ട, വയനാട് എന്നിവയാണ് മുന്നിലുള്ള മറ്റു ജില്ലകൾ. 80 ശതമാനത്തിന് മുകളിൽ തുക ചെലവഴിച്ചിട്ടുണ്ട്. മുൻവർഷങ്ങളിൽ പദ്ധതി തുക ചെലവഴിക്കുന്നതിൽ മലപ്പുറം മുന്നിലായിരുന്നു. ജനറൽ പദ്ധതികൾക്കായി 361.22 കോടി രൂപ വകയിരുത്തിയപ്പോൾ 328.08 കോടി രൂപ ചെലവഴിച്ചു. 90.83 ശതമാനമാണിത്. എസ്.സി പദ്ധതികൾക്കുള്ള 124 കോടിയിൽ 104 കോടിയും എസ്.ടി പദ്ധതികളിലെ 8.59 കോടിയിൽ 6.79 കോടിയും ചെലവഴിച്ചു.

മാതൃകയാക്കാം കാലടിയെ
പദ്ധതി നിർവഹണത്തിൽ 102.56 ശതമാനം കൈവരിച്ച് കാലടി പഞ്ചായത്ത് ജില്ലയിൽ മുന്നിലെത്തി. ജനറൽ പദ്ധതികൾക്കുള്ള മുഴുവൻ തുകയും ചെലവഴിച്ചു. അരീക്കോട് പഞ്ചായത്ത് 99.09 ശതമാനം തുകയും ചെലവഴിച്ചു.

മുന്നിലുള്ള പഞ്ചായത്തുകൾ ചെലവഴിച്ച ശതമാനം

പുഴക്കാട്ടിരി 98.95

ആലിപ്പറമ്പ 98

കൂട്ടിലങ്ങാടി 97.14

ആനക്കയം 97.01

കണ്ണമംഗലം 96.99

നന്നംമുക്ക് 95.83

മമ്പാട് 95.49

മൊറയൂർ 93.41

കീഴാറ്റൂർ 92.31

എടപ്പാൾ 92.23

ഏലംകുളം 92

മക്കരപ്പറമ്പ് 91.53

തിരുവാലി 91.35

മംഗലം 90.8

പൂക്കോട്ടൂർ 90.78

പോരൂർ 90.71

താഴേക്കോട് 90.67

മൂത്തേടം 90.41

പുലാമന്തോൾ 90.1

പിന്നിൽ ഇവർ
തിരുന്നാവായ പഞ്ചായത്താണ് പദ്ധതി തുക ചെലവഴിക്കുന്നതിൽ ഏറ്റവും പിന്നിൽ. 61.64 ശതമാനം തുകയാണ് ചെലവഴിച്ചത്. കുഴിമണ്ണ - 67.82, ആതവനാട് - 68.94, നിറമരുതൂർ- 69.6 എന്നിവയാണ് പിന്നിൽ.

ബ്ലോക്കിൽ മുന്നിൽ
97.14 ശതമാനം തുകയും ചെലവഴിച്ച് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഇക്കാര്യത്തിൽ മുന്നിലാണ്. പൊന്നാനി ബ്ലോക്ക് - 97.03, മലപ്പുറം -91.78, പെരിന്തൽമണ്ണ- 89.41 എന്നിങ്ങനെ മുന്നിലുണ്ട്. കാളികാവ് ബ്ലോക്കാണ് ഏറ്റവും പിന്നിൽ. 49.48 ശതമാനം തുകയേ ചെലവഴിച്ചൊള്ളൂ. അരീക്കോട് ബ്ലോക്ക്- 54.4, വണ്ടൂർ - 62.12, തിരൂർ -66 ശതമാനം എന്നിങ്ങനെ പിന്നിലാണ്.

നിരാശപ്പെടുത്തി മുനിസിപ്പാലിറ്റി
90 ശതമാനത്തിന് മുകളിൽ തുക ചെലവഴിച്ച ഒരു മുനിസിപ്പാലിറ്റി പോലും ജില്ലയിലില്ല. ഏറ്റവും മുന്നിലുള്ള പൊന്നാനി മുനിസിപ്പാലിറ്റി 88.72 ശതമാനം തുകയാണ് ചെലവഴിച്ചത്.

കൊണ്ടോട്ടി 79.33

പരപ്പനങ്ങാടി 79.14

തിരൂരങ്ങാടി 78.46

വളാഞ്ചേരി 76.79

കോട്ടക്കൽ 75.83

താനൂർ 73.8

പെരിന്തൽമണ്ണ 71.16

തിരൂർ 67.82

നിലമ്പൂർ 67.72

മലപ്പുറം 50.04

ജില്ലാ പഞ്ചായത്ത് പിന്നിൽ
88.58 കോടിയുടെ ബഡ്ജറ്റിൽ 61.41 കോടി രൂപയാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് ചെലവഴിച്ചിട്ടുള്ളത്. 69.34 ശതമാനമാണിത്. പദ്ധതി തുക ചെലവഴിക്കലിൽ മുന്നിൽ നിൽക്കാറുള്ള ജില്ലാ പഞ്ചായത്തിന്റെ പ്രകടനം നിരാശപ്പെടുത്തി. ജനറൽ പദ്ധതികളുടെ തുക ചെലവഴിക്കുന്നതിൽ അടക്കം പിന്നിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.