തിരുവനന്തപുരം:സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ച ബാലസാഹിത്യ പുരസ്കാരം ഇന്ന് വൈകിട്ട് 4ന് പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ വിതരണം ചെയ്യും.ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അദ്ധ്യക്ഷത വഹിക്കും.കവി പ്രഭാവർമ്മ മുഖ്യാതിഥിയായി പങ്കെടുക്കും. ഭരണസമിതി അംഗം പയ്യന്നൂർ കുഞ്ഞിരാമൻ പുരസ്കാരജേതാക്കളെ പരിചയപ്പെടുത്തും. ഭരണസമിതി അംഗങ്ങളായ രാജേഷ് വള്ളിക്കോട്, ജി. രാധാകൃഷ്ണൻ തുടങ്ങിയവരും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |