തിരുവനന്തപുരം:ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള ആക്കുളം ടൂറിസ്റ്റ് വില്ലേജിലും വേളിയിലും അവധിക്കാല നീന്തൽ പരിശീലനം ആരംഭിക്കും.കൊവിഡ് മൂലം രണ്ടുവർഷമായി മുടങ്ങിക്കിടന്ന അവധിക്കാല നീന്തൽ പരിശീലന പരിപാടിയാണ് പുനരാരംഭിക്കുന്നതെന്ന് ഡി.ടി.പി.സി സെക്രട്ടറി ഷാരോൺ വീട്ടിൽ അറിയിച്ചു. ഏപ്രിൽ ഒന്നു മുതലാണ് പരിശീലനം ആരംഭിക്കുന്നത്. ആക്കുളത്ത് കുട്ടികൾക്കും മുതിർന്നവർക്കുമായി രണ്ടു ഷിഫ്ടുകളിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഒരു മാസത്തേക്ക് 3500 രൂപയും രണ്ടു മാസത്തേക്ക് 4500 രൂപയുമാണ് ഫീസ്. രാവിലെ 7.30 മുതൽ 8.30 വരെയും 8.30 മുതൽ 9.30 വരെയും രണ്ടു ഘട്ടങ്ങളിലായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. അന്വേഷണത്തിന് ഫോൺ: 7594949402, 9447957703 ,7356364607
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |