കടയ്ക്കാവൂർ: കൊടും വേനലിൽ കുടിനീരുമായി ഡി.വൈ.എഫ്.ഐ സ്നേഹമൊരു കുബിൾ ദാഹജല പന്തലിന്റെ ഉദ്ഘാടനം വക്കം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടന്നു. മാർക്കറ്റ് ജംഗ്ഷനിൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വ. ഷൈലജ ബീഗവും ആശുപത്രി ജംഗ്ഷനിൽ വാർഡ് മെമ്പർ ബി. നൗഷാദും നിലക്കാമുക് മാർക്കറ്റിൽ ഡി. വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ചന്ദ്രനും ഉദ്ഘാടനം ചെയ്തു. ഡി. വൈ.എഫ്.ഐ വക്കം മേഖലാ പ്രസിഡന്റ് എ.എ അൻവറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനം ചടങ്ങുകളിൽ സി.പി.എം.വക്കം ലോക്കൽ സെക്രട്ടറി ടി. ഷാജു, സഹകരണ ബാങ്ക് പ്രസിഡന്റ് ജെ. സലിം,ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി ജിതിൻ, മേഖലാ കമ്മിറ്റി അംഗങ്ങളായ നിഷാൻ, ഇന്ദ്രജിത്, അനസ് അക്ബർ, നിബിൻ, നവമാദ്ധ്യമ എൽ.സി. മെമ്പർ ഷാൻ ഷാക്കിർ എസ്.എഫ്.ഐ ലോക്കൽ സെക്രട്ടറി വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |