വക്കം: ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ വക്കത്ത് സ്നേഹമൊരു കുമ്പിൾ ദാഹജല പന്തലിന്റെ ഉദ്ഘാടനം വക്കം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടന്നു. മാർക്കറ്റ് ജംഗ്ഷനിൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗവും, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വ. ഷൈലജ ബീഗവും, ആശുപത്രി ജംഗ്ഷനിൽ വാർഡ് മെമ്പറുമായ ബി. നൗഷാദും, നിലയ്ക്കാമുക്ക് മാർക്കറ്റിൽ ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ചന്ദ്രനും ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ വക്കം മേഖലാ പ്രസിഡന്റ് എ.എ. അൻവറിന്റെ അദ്ധ്യക്ഷതയിൽ സി.പി.എം വക്കം ലോക്കൽ സെക്രട്ടറി ടി. ഷാജു, സഹകരണ ബാങ്ക് പ്രസിഡന്റ് ജെ. സലിം, നിഷാൻ, ഇന്ദ്രജിത്, അനസ് അക്ബർ, നിബിൻ ഷാൻ ഷാക്കിർ, വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |