SignIn
Kerala Kaumudi Online
Saturday, 20 April 2024 4.08 PM IST

പോളിയിൽ പഠിക്കാം, പണം കിട്ടും; ആറ്റിങ്ങലിൽ തുടക്കം

p

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് പഠനത്തിനൊപ്പം വരുമാനമാർഗം കണ്ടെത്താൻ അസാപ് വഴി പോളിടെക്‌നിക്ക് കോളേജുകളിൽ നടപ്പാക്കുന്ന

`ഇൻഡസ്ട്രി ഓൺ കാമ്പസ് ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (തിങ്കൾ) വൈകിട്ട് 4ന് ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്‌നിക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കാമ്പസുകളെ മിനി പ്രൊഡക്ഷൻ സെന്ററുകളും മൈക്രോ പ്രൊഡക്ഷൻ യൂണിറ്റുകളും സ്വതന്ത്ര ഉൽപാദന കേന്ദ്രങ്ങളുമാക്കി മാറ്റുകയാണ് ലക്ഷ്യം. വരുമാനത്തിന്റെ 50 ശതമാനം വിദ്യാർത്ഥികൾക്ക് ലഭിക്കും. സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കാനും വിദ്യാർത്ഥികൾ പ്രാപ്തരാവും. വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്.

ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അദ്ധ്യക്ഷനായ ഗവേണിംഗ് കൗൺസിലും പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽമാർ അദ്ധ്യക്ഷരായ മാനേജ്മെന്റ് കമ്മിറ്റികളുമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

നാളെ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷയാകും. ഒ.എസ്.അംബിക എം.എൽ.എ. അസാപ് ചെയർപേഴ്സ‌ണും മാനേജിംഗ് ഡയറക്‌ടറുമായ ഡോ. ഉഷ ടൈറ്റസ് പദ്ധതി അവതരിപ്പിക്കും. അടൂർ പ്രകാശ് എം.പി, മുനിസിപ്പൽ ചെയർപേഴ്‌സൺ അഡ്വ.എസ്.കുമാരി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇൻചാർജ് ഡോ.ബൈജുഭായ് ടി.പി, സീനിയർ ജോയിന്റ് ഡയറക്ടർ പി.ബീന, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി കൗൺസിലർ സുധർമ്മ, പി.ടി.എ വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്‌ലം, പോളിടെക്‌നിക്ക് പ്രിൻസിപ്പൽ ഷാജി അന്ത്രൂ തുടങ്ങിയവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.