SignIn
Kerala Kaumudi Online
Wednesday, 17 April 2024 5.20 AM IST

വനിതാ വികസന കോർപ്പറേഷൻ 165.05 കോടി വായ്പ നൽകി

p

തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 2021-2022 സാമ്പത്തിക വർഷം 165.05 കോടി രൂപ വായ്പ നൽകിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഈ സാമ്പത്തികവർഷം വിവിധ തിരിച്ചടവുകളിലായി 112 കോടി രൂപ കോർപറേഷന് ലഭിച്ചു. സൂക്ഷ്മ, ചെറുകിട സംരംഭ മേഖലയിലെ വനിതാ സംരംഭകർക്ക് 30 ലക്ഷം രൂപ വരെ 6 ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്നുണ്ട്. സ്ത്രീകൾക്കും സ്വയംസഹായ സംഘങ്ങൾക്കും ഇതിന്റെ ഗുണഭോക്താക്കളാകാം. കൂടാതെ വിദ്യാഭ്യാസ വായ്പയും അനുവദിക്കുന്നുണ്ട്. സ്ത്രീ സുരക്ഷ, വനിതാ ക്ഷേമം എന്നീ മേഖലകളിലും കോർപ്പറേഷൻ ഇടപെട്ടു പ്രവർത്തിക്കുന്നുണ്ട്. സ്ഥാപനത്തിന് കീഴിലുള്ള റീച്ച് ഫിനിഷിംഗ് സ്‌കൂളിൽ വനിതകൾക്കായി വിവിധ സർട്ടിഫിക്കേഷൻ കോഴ്‌സുകളിൽ 6,500 ഓളം വനിതകൾക്കാണ് അടുത്തകാലത്ത് പരിശീലനം നൽകിയതെന്നും മന്ത്രി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.