കാസർകോട്: കടൽത്തീരം കുറഞ്ഞചെലവിൽ ശാശ്വതമായി സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പ്രമുഖ വ്യവസായി യു.കെ.യൂസഫിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന യു.കെ.യൂസഫ് ഇഫക്ട് സീവേവ് ബ്രേക്കേഴ്സ് പദ്ധതിക്ക് കാസർകോട് ഉപ്പള മുസോഡി ഹാർബറിനടുത്ത് തുടക്കമായി. മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ഫലപ്രദമായ പഠനശേഷമാണ് പൈലറ്റ് പദ്ധതിക്ക് അനുമതി നൽകിയതെന്ന് മന്ത്രി പറഞ്ഞു. എ.കെ.എം. അഷറഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ബംഗളൂരു എം.എൽ.എ എ. ഹാരിഷ്, യു.കെ.യൂസഫ്, യു.കെ.ഫായിസ്, മഞ്ചേശ്വരം ജില്ലാ പഞ്ചായത്ത് മെമ്പർ ഗോൾഡൻ അബ്ദുൽ റഹ്മാൻ, പഞ്ചായത്ത് പ്രസിഡന്റ് റിഷാന സാബിർ, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.ഹനീഫ്, അബ്ദുൽ ലത്തീഫ് ഉപ്പള തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |