കൊല്ലം: കെ.എം.എം.എല്ലിന്റെ നേതൃത്വത്തിൽ ചവറ ബേബിജോൺ മെമ്മോറിയൽ ഗവ. കോളേജിലെ എൻ.എസ്.എസ് വോളണ്ടിയർമാരായ 53 വിദ്യാർത്ഥികൾക്ക് അഗ്നിസുരക്ഷയുടെ പ്രാഥമിക പരിശീലനം നൽകി. കെ.എം.എം.എൽ ഫയർ സർവീസ് വാരത്തിന് മുന്നോടിയായി സംഘടിപ്പിച്ച പരിശീലനം കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർ ജെ. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. തീ കെടുത്താൻ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുള്ള പരിശീലനവും ബോധവത്കരണ ക്ളാസും നടത്തി. കെ.എം.എം.എൽ ഡെപ്യൂട്ടി മാനേജർ (ഫയർ) എസ്.എസ്. സജിത്ത്, സേഫ്ടി എൻജിനിയർ സജീവ്കുമാർ എന്നിവർ നേതൃത്വം നൽകി. കെ.എം.എം.എൽ പ്രൊഡക്ഷൻ വിഭാഗം തലവൻ വിജയകുമാർ, അസി. ജനറൽ മാനേജർ (ഫയർ) വിജയൻ, മാനേജർ (സേഫ്ടി) ഇംതിയാസ്, പി.ആർ.ഒ പി.കെ. ഷബീർ, ബി.ജെ.എം കോളേജിലെ എൻ.എസ്.എസ് കോ ഓർഡിനേറ്റർമാരായ ഡോ. ജി. ഗോപകുമാർ, ഡോ. മിനിത തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |