SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.36 PM IST

സ്കൂൾ വാർഷികാഘോഷവും യാത്രഅയപ്പും

school

കിളിമാനൂർ:കിളിമാനൂർ ഗവൺമെന്റ് എൽ.പി സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു.ആഘോഷത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം,സ്കൂളിൽനിന്ന് വിരമിക്കുന്ന പ്രഥമാദ്ധ്യാപകൻ അലക്സാണ്ടർ ബേബിക്കുള്ള യാത്രഅയപ്പ്,എൽ.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡുകളുടെ വിതരണം,നാടകം എന്നിവയും നടന്നു. ഒ.എസ് അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ് അദ്ധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനത്തിൽ യുവകവി അൻസാർ വർണന മുഖ്യപ്രഭാഷണം നടത്തി.വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കൊട്ടറ മോഹൻ കുമാർ,ബ്ളോക്ക് മെമ്പർ ജെ. സജികുമാർ,ജനപ്രതിനിധികളായ എസ്.ജോഷി, രതി പ്രസാദ്,ബി.ആർ.സി.ബി.പി.സി വി.ആർ സാബു,മുൻ എച്ച്‌.എം ശാന്തകുമാരി അമ്മ, ബി.എസ് റജി,സ്കൂൾ വികസന സമിതി ചെയർമാൻ രതീഷ് പോങ്ങനാട്‌,പി.ടി.എ പ്രസിഡന്റ് എൻ.ഷംനാദ്,എസ്.എം.സി ചെയർമാൻ ശരത്ത്,അദ്ധ്യാപക പ്രതിനിധി നിസ എന്നിവർ സംസാരിച്ചു.എൽ.എസ്.എസ് വിജയികൾക്കുള്ള എൻഡോവ്മെന്റ് വിതരണം എ.ഇ.ഒ വി.എസ് പ്രദീപ് നിർവഹിച്ചു.തുടർന്ന് ജനമൈത്രി പൊലീസ് അവതരിപ്പിച്ച നാടകവും നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.