ആലപ്പുഴ: പ്രശസ്ത ചലച്ചിത്ര, നാടക നടൻ കൈനകരി തങ്കരാജ് (77) അന്തരിച്ചു. കേരളപുരത്തെ വസതിയിൽ കരൾ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്ഥാന പുരസ്കാരം നേടിയ ലിജോ ജോസ് പെല്ലിശേരിയുടെ ഈ.മ.യൗ അടക്കം അടുത്തകാലത്തിറങ്ങിയ വിവിധ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്ത അദ്ദേഹം പതിനായിരത്തോളം വേദിയിൽ തിളങ്ങിയ മികച്ച നാടക നടനാണ്. രണ്ട് തവണ മികച്ച നാടക നടനുളള സംസ്ഥാന പുരസ്കാരവും നേടിയിട്ടുണ്ട്.
കെഎസ്ആർടിസിയിലും കയർബോർഡിലുമുളള ജോലി ഉപേക്ഷിച്ചാണ് നടനായത്. പ്രേംനസീർ നായകനായ ആനപാച്ചൻ ആണ് ആദ്യ ചലച്ചിത്രം. അടുത്തകാലത്തിറങ്ങിയ ലൂസിഫർ, ഹോം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |