SignIn
Kerala Kaumudi Online
Saturday, 20 April 2024 7.20 AM IST

ഭാവന ചേച്ചിയോടൊപ്പം ജൂനിയർ ചാക്കോച്ചൻ

bhavana

നടി ഭാവനയും തന്റെ മകൻ ഇസഹാക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് നടൻ കുഞ്ചാക്കോ ബോബൻ. ഇസഹാക്കിനെ കൈയിലെടുത്ത് ഉമ്മവയ്ക്കുന്നതാണ് ചിത്രം. ''എന്റെ സുഹൃത്തിനെ കാണാൻ എനിക്കായില്ല. പക്ഷേ ഭാവന ചേച്ചിയുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചയ്ക്ക് എന്റെ മകന് അവസരം ലഭിച്ചു. അവളെ ശക്തവും സന്തോഷവതിയുമായി കാണുന്നതിൽ സന്തോഷം.സ്നേഹവും പ്രാർത്ഥനയും പ്രിയപ്പെട്ടവളെ ''എന്നും കുഞ്ചാക്കോ ബോബൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം മലയാളത്തിൽ മടങ്ങി എത്തിയിരിക്കുകയാണ് ഭാവന. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ! എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ മടങ്ങിവരവ്. ഭാവനയോടൊപ്പം ഷറഫുദ്ദീനും ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫ് ആണ് സംവിധാനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BHAVANA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.