തിരുവനന്തപുരം: കരമനയിൽ കരിയർ ഡെവലപ്മെന്റ് സെന്റർ സ്ഥാപിക്കുന്നതിന് തൊഴിൽ വകുപ്പ് 4.99 കോടി രൂപ അനുവദിച്ചു. വിദ്യാർത്ഥികൾക്ക് കരിയർ അധിഷ്ഠിത കോഴ്സുകൾ തിരഞ്ഞെടുക്കാനുള്ള മാർഗനിർദ്ദേശങ്ങൾ ലഭ്യമാക്കുന്ന കരിയർ ഡെവലപ്മെന്റ് സെന്റർ കരമനയിൽ സ്ഥാപിക്കുന്നതോടെ നഗരത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കും.കരിയർ പ്ലാനിംഗിന് പുറമേ മത്സര പരീക്ഷകൾക്കുള്ള പരിശീലനം,സൈക്കോ മെട്രിക് ടെസ്റ്റുകൾ, കരിയർ കൗൺസലിംഗ് തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാകും.ആധുനിക ലൈബ്രറി സംവിധാനം,വായനാ മുറികൾ,ഓൺലൈൻ പഠനത്തിന് സ്റ്റുഡിയോ,കമ്പ്യൂട്ടർ ലാബ്,സെമിനാർ ഹാൾ,ട്രെയിനിംഗ് റൂമുകൾ എന്നിവ ഈ സെന്ററിലുണ്ടാകും. സംസ്ഥാനത്തെ മാതൃകാ കരിയർ ഡെവലപ്മെന്റ് സെന്ററായി ഈ സ്ഥാപനത്തെ മാറ്റുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |